ര​ഹ​സ്യ അ​റ​യി​ൽ രാ​സ​വ​സ്തു; ജോ​ളി​യു​ടെ കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.



കാ​റി​നു​ള്ളി​ൽ നി​ന്നും സ​യ​നൈ​ഡ് എ​ന്നു ക​രു​തു​ന്ന വി​ഷം പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ഷ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മേ സ​യ​നൈ​ഡാ​ണോ എ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യൂ എ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കാ​റി​ന്‍റെ ഡ്രൈ​വ​ർ സീ​റ്റി​ന് ഇ​ട​തു ഭാ​ഗ​ത്താ​യി ഡാ​ഷ് ബോ​ർ​ഡി​ന് സ​മീ​പം ര​ഹ​സ്യ അ​റ​യു​ണ്ടാ​ക്കി​യാ​ണ് ജോ​ളി വി​ഷം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ്ര​ത്യേ​കം ക​വ​റു​ക​ളാ​ക്കി​യ നി​ല​യി​ലാ​ണ് വി​ഷം ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കാ​റി​നു​ള്ളി​ൽ സ​യ​നൈ​ഡ് സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് ജോ​ളി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. പി​ന്നാ​ലെ ഇ​ന്ന് രാ​വി​ലെ എ​ത്തി അ​ന്വേ​ഷ​ണ സം​ഘം കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി ജോ​ളി ഈ ​കാ​റാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. കേ​സി​ൽ അ​റ​സ്റ്റു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ പൊ​ന്നാ​മ​റ്റം വീ​ട്ടി​ൽ നി​ന്നും മാ​റ്റി​യ കാ​ർ സ​മീ​പ​ത്തെ വീ​ടി​ന്‍റെ പ​രി​സ​ര​ത്താ​ണ് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്.

ഇ​വി​ടെ​യെ​ത്തി​യാ​ണ് പോ​ലീ​സ് കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കാ​റി​നു​ള്ളി​ൽ നി​ന്നും ല​ഭി​ച്ച മു​ഴു​വ​ൻ വ​സ്തു​ക്ക​ളും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

Also Watch