സി​എ​ജി റി​പ്പോ​ർ​ട്ട് ചോ​ർ​ത്തി​യെ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു സം​ശ​യം; മാ​ധ്യ​മ​ങ്ങ​ൾ​ക്കും പ​ഴി
തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ർ​ട്ടി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ൽ വ​യ്ക്കു​ന്ന​തി​നു മു​ന്പു പു​റ​ത്താ​യ​തി​ൽ സം​ശ​യ​മു​ണ്ടെ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടു പു​റ​ത്തു​വി​ട്ട വാ​ർ​ത്താ​ക്കു​റി​പ്പി​ലാ​ണു ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​മ​ർ​ശം. സി​എ​ജി റി​പ്പോ​ർ​ട്ടി​ലി​ല്ലാ​ത്ത വ്യ​ക്തി​പ​ര​മാ​യ കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ൾ മാ​ധ്യ​മ​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വു​ന്ന​തു ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തോ​ടെ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ പൊ​തു​രേ​ഖ​യാ​വു​ന്ന​ത്. നി​യ​മ​സ​ഭാ സാ​മാ​ജി​ക​ർ അം​ഗ​ങ്ങ​ളാ​യ പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി​യാ​ണ് റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ക്കു​ന്ന​ത്. സി​എ​ജി റി​പ്പോ​ർ​ട്ടി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ൽ വ​യ്ക്കു​ന്ന​തി​നു മു​ന്പു പു​റ​ത്താ​യ​യെ​ന്നാ​ണു സം​ശ​യം. സാ​ധാ​ര​ണ​ഗ​തി​യി​ൽ സ​ഭ​യി​ൽ വ​ച്ച​ശേ​ഷ​മാ​ണു റി​പ്പോ​ർ​ട്ട് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​തി​നു മു​ന്പ് ത​ന്നെ റി​പ്പോ​ർ​ട്ടി​ലെ ചി​ല വി​വ​ര​ങ്ങ​ൾ പു​റ​ത്താ​യാ​താ​യാ​ണു സം​ശ​യം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​തെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

സി​എ​ജി റി​പ്പോ​ർ​ട്ടി​ന്‍റെ പേ​രി​ൽ ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​നെ വ്യ​ക്തി​ഹ​ത്യ ചെ​യ്യു​ന്ന​തു ന​ല്ല കീ​ഴ്വ​ഴ​ക്ക​മ​ല്ല. സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി പോ​ലീ​സ് വ​കു​പ്പി​ന്‍റെ പേ​രി​ലു​ള്ള വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. ഇ​തു നി​യ​മ​വി​രു​ദ്ധ​വു​മ​ല്ല. സി​എ​ജി റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു കൃ​ത്യ​മാ​യ വ്യ​വ​സ്ഥ​ക​ളു​ണ്ട്. ഇ​തി​നി​ടെ തി​ടു​ക്ക​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രെ കു​റ്റ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ക​യും മാ​ധ്യ​മ വി​ചാ​ര​ണ ചെ​യ്യു​ക​യും ചെ​യ്യു​ന്ന​ത് ജ​നാ​ധി​പ​ത്യ​മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി കു​റ്റ​പ്പെ​ടു​ത്തി.

സി​എ​ജി റി​പ്പോ​ർ​ട്ടി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പ​രി​ശോ​ധി​ച്ച് മ​റു​പ​ടി ന​ൽ​കും. തു​ട​ർ പ​രി​ശോ​ധ​ന​യും വി​ശ​ദീ​ക​ര​ണ​വും ആ​വ​ശ്യ​മെ​ങ്കി​ൽ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് അ​റി​യി​ച്ചു.