ആ​ശ​ങ്ക​യ്ക്ക് താ​ത്കാ​ലി​ക വി​രാ​മം; പ​ന്പ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​ച്ചു
പ​ത്ത​നം​തി​ട്ട: ആ​ശ​ങ്ക​ക​ൾ​ക്ക് താ​ത്കാ​ലി​ക വി​രാ​മ​മി​ട്ട് പ​ന്പ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​ച്ചു. ജ​ല​നി​ര​പ്പി​ൽ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ഷ​ട്ട​റു​ക​ൾ അ​ട​ച്ച​ത്.

ജ​ല​നി​ര​പ്പ് 982.80 മീ​റ്റ​റാ​യി കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ് അറിയിച്ചു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പ​ന്പ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. ആ​റ് ഷ​ട്ട​റു​ക​ളും തു​റ​ന്നി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളാ​യ റാ​ന്നി, കോ​ല​ഞ്ചേ​രി, തി​രു​വ​ല്ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.