ബി​നീ​ഷി​നെ​തി​രേ "അ​മ്മ' എ​ടു​ത്തു​ചാ​ടി തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തി​ല്ല: സു​രേ​ഷ് ഗോ​പി
കൊ​ച്ചി: ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രാ​യ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ എ​ടു​ത്തു​ചാ​ടി തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​തി​ക​ര​ണം. കു​റ്റ​വാ​ളി ആ​രെ​ന്ന് നി​യ​മം തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും സു​രേ​ഷ് ഗോ​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​മ്മ​യി​ൽ തി​ടു​ക്ക​ത്തി​ൽ എ​ടു​ത്ത പ​ല തീ​രു​മാ​ന​ങ്ങ​ളും വി​മ​ർ​ശ​ന​ത്തി​ന് വി​ധേ​യ​മാ​കു​ക​യും പി​ന്നീ​ട് തി​രു​ത്തേ​ണ്ട സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം ഉ​ചി​ത​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ണ്ടാ​ൽ മ​തി. അ​മ്മ രാ​ഷ്ട്രീ​യ സം​ഘ​ട​ന​യ​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.