വാ​ക്സി​ൻ: കേ​ന്ദ്ര​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് കേ​ന്ദ്ര​ത്തി​ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ല്ലാ വാ​ക്‌​സി​നും ന​ല്‍​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം കേ​ന്ദ്ര​ത്തി​നാ​ണ്.

ആ ​ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. 18 വ​യ​സു​മു​ത​ല്‍ വാ​ക്‌​സി​ന്‍ ന​ല്‍​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത് പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഒ​ന്നു​കി​ല്‍ സൗ​ജ​ന്യ​മാ​യി വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം. അ​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് വാ​ങ്ങാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ല്‍ രാ​ജ്യ​ത്തെ വാ​ക്‌​സി​ന്‍ വി​ത​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ങ്കി​ലും വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ക്‌​സി​നു​ക​ള്‍ ല​ഭി​ക്കു​ന്നി​ല്ല എ​ന്നാ​താ​ണ് നി​ല​വി​ല്‍ നേ​രി​ടു​ന്ന പ്ര​ശ്‌​നം. ഈ ​വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും വാ​ക്‌​സി​ന്‍ ദൗ​ര്‍​ല​ഭ്യം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ​ല ത​വ​ണ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. രോ​ഗം ഇ​ത്ത​ര​ത്തി​ല്‍ വ്യാ​പി​ക്കു​ന്ന സ​മ​യ​ത്ത് പ​ര​മാ​വ​ധി ആ​ളു​ക​ളെ വാ​ക്‌​സി​നേ​റ്റ് ചെ​യ്യു​ക എ​ന്ന​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും സ്വ​കാ​ര്യ​മേ​ഖ​ല​യും ചേ​ർ​ന്ന് വാ​ക്സി​നേ​ഷ​ൻ ന​ൽ​ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ ന​യം. ഇ​ത് ശ​രി​യ​ല്ല, കേ​ന്ദ്രം തി​രു​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ മു​ൻ​കൂ​ട്ടി കാ​ണാ​ൻ കേ​ന്ദ്ര​ത്തി​നു ക​ഴി​ഞ്ഞി​ല്ല. ന​മ്മു​ടെ ആ​വ​ശ്യ​ത്തി​നു ക​രു​തി​വ​യ്ക്കാ​തെ മ​റ്റു​ള്ള​വ​ർ​ക്ക് ന​ൽ​കി​യ​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​യ​ത്.

ഒ​രു കോ​ടി വാ​ക്സി​ൻ വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി ന​ട​ന്നു​വ​രി​ക​യാ​ണ്. സം​സ്ഥാ​നം വി​ചാ​രി​ച്ചാ​ൽ മാ​ത്രം വാ​ക്സി​ൻ ല​ഭി​ക്കി​ല്ല. ക​മ്പ​നി​ക​ളി​ൽ​നി​ന്ന് ല​ഭ്യ​മാ​വ​ണം. ഇ​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.