ആ​സാ​മി​ലെ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം
ഗോ​ഹ​ട്ടി: ആ​സാ​മി​ൽ കു​ടി​യി​റ​ക്കി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കു നേ​രേ പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ സ​ർ​ക്കാ​ർ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​രു​പ​തി​ലേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റു. ദ​രാം​ഗ് ജി​ല്ല​യി​ലെ സി​പാ​ഝാ​റി​ലാ​യി​രു​ന്നു സം​ഭ​വം.

വ​ർ​ഷ​ങ്ങ​ളാ​യി വ​സി​ച്ചി​രു​ന്ന ഭൂ​മി​യി​ൽ​നി​ന്ന് കു​ടി​യൊ​ഴി​ക്ക​പ്പെ​ട്ട എ​ണ്ണൂ​റോ​ളം കു​ടും​ബ​ങ്ങ​ളാ​ണു പു​ന​ര​ധി​വാ​സം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ച്ച​ത്.​സ​ദാം ഹു​സൈ​ൻ, ഷേ​ക്ക് ഫോ​രി​ദ് എ​ന്നി​വ​രാ​ണു പോ​ലീ​സ് വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

പ്ര​തി​ഷേ​ധ​ക്കാ​ർ ആ​യു​ധ​ധാ​രി​ക​ളാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സി​നെ ക​ല്ലെ​റി​ഞ്ഞെ​ന്നു​മാ​ണ് ദ​രാം​ഗ് പോ​ലീ​സ് സൂ​പ്ര​ണ്ട് സു​ശാ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ ഭാ​ഷ്യം. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ആ​ദ്യം ആ​കാ​ശേ​ത്തു വെ​ടി​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​ഷേ​ധ​ത്തി​ന് അ​യ​വി​ല്ലാ​തെ വ​ന്ന​തോ​ടെ ജ​ന​ക്കൂ​ട്ട​ത്തി​നു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മൊ​നി​രു​ദ്ദീ​ൻ അ​ട​ക്കം എ​ട്ടു പോ​ലീ​സു​കാ​ർ​ക്കും സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൊ​നി​രു​ദ്ദീ​നെ ഗോ​ഹ​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​യാ​ളെ ഫോ​ട്ടോ​ഗ്രാ​ഫ​ർ ച​വി​ട്ടു​ന്ന ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. മ​ര​ങ്ങ​ൾ​ക്കു പി​റ​കി​ൽ നി​ന്ന് നൂ​റു​ക​ണ​ക്കി​നു പോ​ലീ​സു​കാ​ർ വെ​ടി​വ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

പ്ര​ദേ​ശ​ത്തെ സം​ഭ​വ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​യോ​ഗി​ച്ച ബി​ജ​യ് ശ​ങ്ക​ർ ബ​നി​യ എ​ന്ന പ്ര​ഫ​ഷ​ണ​ൽ ഫോ​ട്ടോ​ഗ്രാ​ഫ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​യാ​ളെ ച​വി​ട്ടി​യ​ത്. ബി​ജ​യ് ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്തു.