ബി​എ​ഡി​ല്‍ അ​ടി​മു​ടി പ​രി​ഷ്കാ​രം; ഇ​നി നാ​ലു വ​ര്‍​ഷ​ത്തെ സം​യോ​ജി​ത കോ​ഴ്‌​സ്
ന്യൂ​ഡ​ല്‍​ഹി: ബി​എ​ഡ് കോ​ഴ്‌​സു​ക​ളി​ല്‍ അ​ടി​മു​ടി മാ​റ്റ​വു​മാ​യി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. ബി​രു​ദ കോ​ഴ്‌​സു​ക​ള്‍​ക്കൊ​പ്പം ബി​എ​ഡ് കൂ​ട്ടി​ച്ചേ​ര്‍​ത്ത് നാ​ലു വ​ര്‍​ഷ​ത്തെ കോ​ഴ്‌​സു​ക​ളാ​ക്കും. പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം അ​നു​സ​രി​ച്ചു രൂ​പം ന​ല്‍​കി​യ സം​യോ​ജി​ത ബി​എ​ഡ് കോ​ഴ്‌​സ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം ചെ​യ്തു.

2022-23 അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ പു​തി​യ രീ​തി ന​ട​പ്പാ​ക്കും. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത് 50 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പു​തി​യ സം​യോ​ജി​ത ബി​എ​ഡ് കോ​ഴ്‌​സു​ക​ള്‍ ന​ട​പ്പാ​ക്കു​ക. ബി​രു​ദം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്കു ര​ണ്ടു വ​ര്‍​ഷ​ത്തെ കോ​ഴ്‌​സും ആ​രം​ഭി​ക്കും.

നാ​ഷ​ണ​ല്‍ കൗ​ണ്‍​സി​ല്‍ ഫോ​ര്‍ ടീ​ച്ച​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ (എ​ന്‍​സി​ടി​ഇ) ആ​ണ് പു​തി​യ സം​യോ​ജി​ത ബി​എ​ഡ് കോ​ഴ്‌​സി​ന്‍റെ പാ​ഠ്യ​പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. 2030 മു​ത​ലു​ള്ള അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ള്‍​ക്ക് സം​യോ​ജി​ത ബി​എ​ഡ് കോ​ഴ്‌​സു​ക​ള്‍ ചെ​യ്ത​വ​രെ മാ​ത്ര​മേ പ​രി​ഗ​ണി​ക്കൂ.