സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗ​രേ​ഖ; ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് പ​ത്ത് വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം നി​ര്‍​ബ​ന്ധം
തി​രു​വ​ന​ന്ത​പു​രം: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി സ​ർ​ക്കാ​ർ. സ്കൂ​ള്‍ ബ​സു​ക​ളു​ടെ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് പ​ത്ത് വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം നി​ര്‍​ബ​ന്ധ​മാ​ക്കി. ഡ്രൈ​വ​ര്‍​മാ​ര്‍ യൂ​ണി​ഫോം ധ​രി​ക്ക​ണം. വെ​ള്ള ഷ​ര്‍​ട്ടും ക​റു​ത്ത​പാ​ന്‍റു​മാ​ണ് യൂ​ണി​ഫോം. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡും നി​ര്‍​ബ​ന്ധ​മാ​ണ്.

വാ​ഹ​ന​ങ്ങ​ളു​ടെ പ​ര​മാ​വ​ധി വേ​ഗം 50 കി​ലോ​മീ​റ്റ​റാ​യി നി​ജ​പ്പെ​ടു​ത്തു​മെ​ന്ന് ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ മാ​ര്‍​ഗ​രേ​ഖ​യി​ൽ പ​റ​യു​ന്നു. സ്പീ​ഡ് ഗ​വ​ർ​ണ​റും ജി​പി​എ​സ് സം​വി​ധാ​ന​വും നി​ർ​ബ​ന്ധ​മാ​ക്കി. മു​ന്നി​ലും പി​ന്നി​ലും സ്കൂ​ൾ വാ​ഹ​ന​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം. വി​ദ്യാ​ർ​ഥി​ക​ളെ നി​ർ​ത്തി യാ​ത്ര ചെ​യ്യി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും മാ​ർ​ഗ​രേ​ഖ​യി​ൽ പ​റ​യു​ന്നു.

മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ

◙ സ്‌​കൂ​ൾ കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ ഓ​ൺ സ്‌​കൂ​ൾ ഡ്യൂ​ട്ടി എ​ന്ന ബോ​ർ​ഡ് വ​യ്ക്ക​ണം

◙ കു​ട്ടി​ക​ളെ കൊ​ണ്ട് പോ​കു​ന്ന മ​റ്റ് പ​ബ്ലി​ക് സ​ർ​വീ​സ് വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ർ കാ​ക്കി ക​ള​ർ യൂ​ണി​ഫോം ധ​രി​ക്ക​ണം

◙ ഡ്രൈ​വ​റാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​വ​ർ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​നോ അ​മി​ത​വേ​ഗ​ത​യ്ക്കോ അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നോ മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കോ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​ര​ല്ലെ​ന്നും വെ​റ്റി​ല മു​റു​ക്ക്, മ​ദ്യ​പാ​നം, ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നീ ദു​ശീ​ല​ങ്ങ​ളി​ല്ലാ​ത്ത​വ​രാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​റ​പ്പ് വ​രു​ത്ത​ണം

◙ സ്‌​കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ൻ​പ് വാ​ഹ​ന​ങ്ങ​ളി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ത്ത​ണം

◙ വാ​തി​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ന് തു​ല്യ​മാ​യ ഡോ​ർ അ​റ്റ​ൻ​ഡ​ർ​മാ​ർ വേ​ണം

◙ 12 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ഒ​രു സീ​റ്റി​ൽ ര​ണ്ടു പേ​ർ​ക്ക് യാ​ത്ര ചെ​യ്യാം

◙ ഓ​രോ ട്രി​പ്പി​ലും യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ളു​ടെ പേ​ര്, മ​റ്റു വി​വ​ര​ങ്ങ​ൾ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്ക​ണം

◙ ഡോ​റു​ക​ൾ​ക്ക് ലോ​ക്കു​ക​ളും ജ​ന​ലു​ക​ൾ​ക്ക് ഷ​ട്ട​റു​ക​ളും സൈ​ഡ് ബാ​രി​യ​റു​ക​ളും ഉ​ണ്ടാ​യി​രി​ക്ക​ണം

◙ ഫ​സ്റ്റ് എ​യ്ഡ് ബോ​ക്‌​സ് എ​ല്ലാ സ്‌​കൂ​ൾ വാ​ഹ​ന​ത്തി​ലും സൂ​ക്ഷി​ക്ക​ണം

◙ സ്‌​കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ ക​യ​റു​ന്ന​തും ഇ​റ​ങ്ങു​ന്ന​തും കൃ​ത്യ​മാ​യി കാ​ണു​ന്ന രീ​തി​യി​ലു​ള്ള കോ​ൺ​വെ​ക്‌​സ് ക്രോ​സ് വ്യൂ ​ക​ണ്ണാ​ടി​യും വാ​ഹ​ന​ത്തി​ന​ക​ത്ത് കു​ട്ടി​ക​ളെ പൂ​ർ​ണ​മാ​യി ശ്ര​ദ്ധി​ക്കാ​ൻ പ​റ്റു​ന്ന രീ​തി​യി​ലു​ള്ള പാ​ര​ബോ​ളി​ക് റി​യ​ർ​വ്യൂ മി​റ​റും ഉ​ണ്ടാ​യി​രി​ക്ക​ണം

◙ വാ​ഹ​ന​ത്തി​ന​ക​ത്ത് ഫ​യ​ർ എ​ക്സ്റ്റി​ൻ​ഗ്യു​ഷ​ർ കാ​ണാ​വു​ന്ന രീ​തി​യി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്ക​ണം

◙ കൂ​ളിം​ഗ് ഫി​ലിം / ക​ർ​ട്ട​ൻ എ​ന്നി​വ പാ​ടി​ല്ല

◙ എ​മ​ർ​ജ​ൻ​സി എ​ക്‌​സി​റ്റ് സം​വി​ധാ​നം ഉ​ണ്ടാ​യി​രി​ക്ക​ണം

◙ ഓ​രോ വാ​ഹ​ന​ത്തി​ലും ഒ​രു അ​ധ്യാ​പ​ക​നെ​യോ/​അ​ന​ധ്യാ​പ​ക​നെ​യൊ റൂ​ട്ട് ഓ​ഫീ​സ​ർ ആ​യി നി​യോ​ഗി​ക്ക​ണം

◙ സ്‌​കൂ​ളി​ന്‍റെ പേ​രും ഫോ​ൺ ന​മ്പ​റും വാ​ഹ​ന​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം

◙ വാ​ഹ​ന​ത്തി​ന്‍റെ പു​റ​കി​ൽ ചൈ​ൽ​ഡ് ലൈ​ൻ (1098) പോ​ലീ​സ് (100) ആം​ബു​ല​ൻ​സ് (102) ഫ​യ​ർ​ഫോ​ഴ്‌​സ് (101) മു​ത​ലാ​യ ഫോ​ൺ ന​മ്പ​റു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം