കോൺഗ്രസ് പ്രതിഷേധം ജന്തർമന്ദറിലേക്ക്, വഴിയടച്ച് ഡൽഹി പോലീസ്
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാനിരിക്കെ ജന്തർമന്ദറിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. പലയിടത്തും പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എംപിമാരെയടക്കം പോലീസ് തടഞ്ഞു.

പോലീസ് നടപടി ജനാധിപത്യ വിരുദ്ധമെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. കോൺഗ്രസ് നേതാവ് കനയ്യകുമാറും പ്രതിഷേധം നടക്കുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെയും അകത്തേക്ക് കയറ്റിവിടാൻ പോലീസ് തയാറായില്ല.

ഇതിനിടെ, എഐസിസി ആസ്ഥാനത്തേക്കുള്ള വഴിയും ഡൽഹി പോലീസ് അടച്ചു. വൈകുന്നേരം അഞ്ചിന് ശേഷം മാത്രമേ വഴി തുറക്കുകയുള്ളുവെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇഡി ഓഫീസിന് മുന്നിലും കനത്തസുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

രാഹുലിനെതിരായ ഇഡി നടപടി, അഗ്നിപഥ് എന്നിവയിൽ പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് കോൺഗ്രസ് ജന്തർമന്ദറിലേക്ക് പ്രതിഷേധം മാറ്റിയത്.

ഇ​ത് നാ​ലാ​മ​ത്തെ ദി​വ​സ​മാ​ണ് ഇ​ഡി​ക്ക് മു​മ്പാ​കെ രാ​ഹു​ൽ ഹാ​ജ​രാ​കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വി​ളി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും സോ​ണി​യ ഗാ​ന്ധി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യ​ൽ മാ​റ്റ​ണ​മെ​ന്ന് രാ​ഹു​ൽ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

രാ​വി​ലെ പ​തി​നൊ​ന്നി​ന് ഇ​ഡി ഓ​ഫീ​സി​ലെ​ത്താ​നാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്‌​ച മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി 30 മ​ണി​ക്കൂ​റോ​ളം അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ രാ​ഹു​ലി​ന്‍റെ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ് ഇ​ഡി കേ​ന്ദ്ര​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.