മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി: നി​യ​മ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​മെ​ന്ന് പ​വാ​ർ
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി തു​ട​രു​ന്നു. നി​യ​മ​സ​ഭ​യി​ൽ വി​കാ​സ് അ​ഗാ​ടി സ​ഖ്യം ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​മെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്ക് ഒ​പ്പം മു​ന്ന​ണി ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ശ​ര​ദ് പ​വാ​ർ, വി​മ​ത എം​എ​ൽ​എ​മാ​ർ മും​ബൈ​യി​ൽ തി​രി​കെ എ​ത്തി​യാ​ൽ സാ​ഹ​ച​ര്യം മാ​റു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

മ​ഹാ​വി​കാ​സ് അ​ഗാ​ഡി സ​ഖ്യ​ത്തി​നൊ​പ്പം നി​ൽ​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി കോ​ൺ​ഗ്ര​സും രം​ഗ​ത്തെ​ത്തി. സം​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത​യ്ക്കു കാ​ര​ണം കേ​ന്ദ്ര സ​ർ​ക്കാ​രും ബി​ജെ​പി​യു​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു.