"സൂ​പ്പ​ര്‍ പ​വ​റാ​യ ഒ​രു ദേ​ശീ​യ പാ​ര്‍​ട്ടി എ​ല്ലാം ഏ​റ്റി​ട്ടു​ണ്ട്': വി​മ​തരോ​ട് ഷി​ന്‍​ഡെ- വീ​ഡി​യോ
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​രി​ക്കെ ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ വി​മ​ത എം​എ​ല്‍​എ​മാ​രോ​ട് സം​സാ​രി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്ത്. സൂ​പ്പ​ര്‍ പ​വ​റാ​യ ഒ​രു ദേ​ശീ​യ പാ​ര്‍​ട്ടി സ​മ്പൂ​ര്‍​ണ സ​ഹാ​യം ഏ​റ്റി​ട്ടു​ണ്ടെ​ന്ന് എം​എ​ല്‍​എ​മാ​രോ​ട് ഷി​ന്‍​ഡെ പ​റ​യു​ന്നു.

സൂ​പ്പ​ര്‍ പ​വ​റാ​യ ഒ​രു ദേ​ശീ​യ പാ​ര്‍​ട്ടി ന​മു​ക്ക് വേ​ണ്ട​തെ​ല്ലാം ചെ​യ്യാ​മെ​ന്ന് ഏ​റ്റി​ട്ടു​ണ്ട്. നി​ങ്ങ​ളു​ടെ തീ​രു​മാ​നം ച​രി​ത്ര​പ​ര​മാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ന​മു​ക്ക് വേ​ണ്ട​തെ​ല്ലാം ന​ല്‍​കു​മെ​ന്ന് അ​വ​ര്‍ ഉ​റ​പ്പു​ന​ല്‍​കി- ഷി​ന്‍​ഡെ ഗു​വാ​ഹ​ത്തി​യി​ലെ ഹോ​ട്ട​ലി​ല്‍ വെ​ച്ച് ശി​വ​സേ​ന എം​എ​ല്‍​എ​മാ​രോ​ട് പ​റ​ഞ്ഞു.