ഏ​പ്രി​ലി​ല്‍ വൈ​ദ്യു​തി ചാ​ര്‍​ജ് വ​ര്‍​ധ​ന​യി​ല്ല; ക​ഴി​ഞ്ഞവ​ര്‍​ഷ​ത്തെ താ​രി​ഫ് നീ​ട്ടി
Saturday, March 25, 2023 12:45 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ചാ​ര്‍​ജ് വ​ര്‍​ധ​ന അ​ടു​ത്ത​മാ​സം ഉ​ണ്ടാ​കി​ല്ല. ക​ഴി​ഞ്ഞവ​ര്‍​ഷ​ത്തെ താ​രി​ഫ് ത​ന്നെ ജൂ​ണ്‍ 30വ​രെ തു​ട​രും

ഈ ​മാ​സം 31ന് ​അ​വ​സാ​നി​ക്കു​ന്ന താ​രി​ഫ് നീ​ട്ടി​യാ​ണ് സം​സ്ഥാ​ന വൈ​ദ്യു​ത റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. താ​രി​ഫ് നി​ശ്ച​യി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന് റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് യൂ​ണി​റ്റി​ന് ശ​രാ​ശ​രി 25 പൈ​സ വ​രെ വ​ര്‍​ധി​പ്പി​ച്ച് ക​ഴി​ഞ്ഞ​വ​ര്‍​ഷം ജൂ​ണ്‍ 25ന് ​റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍ പു​തു​ക്കി​യ താ​രി​ഫ് ഇ​റ​ക്കി​യി​രു​ന്നു. ഈ ​ഏ​പ്രി​ലി​ല്‍ അ​ടു​ത്ത താ​രി​ഫ് നി​ശ്ച​യി​ക്കാ​നു​ള്ള അ​പേ​ക്ഷ കെ​എ​സ്ഇ​ബി സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും പു​തി​യ നി​ര​ക്ക് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് പ​ക​രം ക​മ്മീ​ഷ​ന്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ താ​രി​ഫ് കാ​ലാ​വ​ധി നീ​ട്ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ വൈ​ദ്യു​തി വാ​ങ്ങാ​ന്‍ അ​ധി​ക​മാ​യി ചെ​ല​വാ​ക്കി​യ തു​ക സ​ര്‍​ചാ​ര്‍​ജാ​യി ഈ​ടാ​ക്കാ​നു​ള്ള കെ​എ​സ്ഇ​ബി​യു​ടെ അ​പേ​ക്ഷ ബോ​ര്‍​ഡി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക