ഇ​ടു​ക്കി​യി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്നു ഹ​ർ​ത്താ​ൽ; ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കും
Thursday, March 30, 2023 10:46 AM IST
രാ​ജ​കു​മാ​രി: അ​രി​ക്കൊ​ന്പ​നെ മ​യ​ക്കു​വെ​ടി​വ​ച്ചു പി​ടി​കൂ​ടി സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റാ​നു​ള്ള വ​നം​വ​കു​പ്പ് ന​ട​പ​ടി​യു​ടെ സ്റ്റേ ​ഹൈ​ക്കോ​ട​തി നീ​ക്കാ​ത്ത​തി​ൽ ദേ​വി​കു​ളം, ഉ​ടു​മ്പ​ൻ​ചോ​ല താ​ലൂ​ക്കു​ക​ളി​ലെ എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​ഹ്വാ​നം ചെ​യ്ത ജ​ന​കീ​യ ഹ​ർ​ത്താ​ൽ തു​ട​ങ്ങി. വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ പ​രി​ഗ​ണി​ച്ച് രാ​ജാ​ക്കാ​ട്, സേ​നാ​പ​തി, ബൈ​സ​ണ്‍​വാ​ലി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളെ ഹ​ര്‍​ത്താ​ലി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. മൂ​ന്ന് ദി​വ​സ​ത്തി​ന​കം കോ​ട​തി നി​ർ​ദേ​ശി​ച്ച വി​ദ​ഗ്ധ​സ​മി​തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കും. ഏ​പ്രി​ൽ അ​ഞ്ചി​ന് കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തു​വ​രെ ദൗ​ത്യ​സം​ഘ​വും കു​ങ്കി​യാ​ന​ക​ളും ഇ​ടു​ക്കി​യി​ൽ തു​ട​രും.

അ​രി​ക്കൊ​ന്പ​ൻ ദൗ​ത്യം പൂ​ർ​ത്തീ​ക​രി​ക്കാ​തെ കു​ങ്കി​യാ​ന​ക​ളെ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക