രാജ്യതലസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ഗുസ്തി താ​ര​ങ്ങ​ളെ വ​ലി​ച്ചി​ഴ​ച്ച് പോ​ലീ​സ്
Sunday, May 28, 2023 10:22 PM IST
വെബ് ഡെസ്ക്
ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലേ​ക്കു​ള്ള ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ജ​ന്ത​ർ​മ​ന്ത​റി​ൽ​നി​ന്ന് തു​ട​ങ്ങി​യ മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ൾ ഗു​സ്തി താ​ര​ങ്ങ​ൾ ചാ​ടി​ക്ക​ട​ന്നു.

വ​ലി​യ പോ​ലീ​സ് നി​ര ഇ​വ​രെ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും എ​ല്ലാ​വ​രെ​യും മ​റി​ക​ട​ന്ന് താ​ര​ങ്ങ​ൾ ദേ​ശീ​യ പ​താ​ക​യു​മേ​ന്തി പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സ് ഗു​സ്തി താ​ര​ങ്ങ​ളെ വ​ള​ഞ്ഞു. സാ​ക്ഷി മാ​ലി​ക്കി​നെ ഉ​ൾ​പ്പെ​ടെ നി​ല​ത്തു​കൂ​ടി വ​ലി​ച്ചി​ഴ​ക്കു​ക​യും ചെ​യ്തു.

വി​നേ​ഷ് ഫൊ​ഗ​ട്ടും ബ​ജ്റം​ഗം പൂ​നി​യ​യും സാ​ക്ഷി മാ​ലി​ക്കു​മാ​ണ് മാ​ർ​ച്ച് ന​യി​ച്ച​ത്. എ​ന്ത് വി​ല കൊ​ടു​ത്തും മ​ഹി​ളാ സ​മാ​ൻ ഖാ​പ് പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​മെ​ന്ന് രാ​വി​ലെ താ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രു​ന്ന​ത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക