ക​ർ​ണാ​ട‌​ക​യി​ൽ കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ മ​രി​ച്ചു
Monday, May 29, 2023 12:06 PM IST
ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ കൊ​പ്പ​ൽ ജി​ല്ല​യി​ൽ കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു. കു​ഷ്ട​ഗി താ​ലൂ​ക്കി​ലെ ക​ൽ​ക്കേ​രി ഗ്രാ​മ​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. മ​രി​ച്ച​വ​രി​ൽ ര​ണ്ട് കു​ട്ടി​ക​ളും ഒ​രു സ്ത്രീ​യും ഉ​ൾ​പ്പെ​ടു​ന്നു.

മ​രി​ച്ച​വ​രെ​ല്ലാം വി​ജ​യ​പു​ര സ്വ​ദേ​ശി​ക​ളാ​ണ്. വി​ജ​യ​പു​ര​യി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു കാ​ർ യാ​ത്രി​ക​ർ. ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്ന് ഗു​ജ​റാ​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി‌​യി​ലാ​ണ് കാ​ർ ഇ​ടി​ച്ച​ത്.

ലോ​റി​യു​ടെ അ​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ കാ​ർ ക്രെ​യ്ൻ ഉ​പ​യോ​ഗി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. തു​ട​ർ​ന്നാ​ണ് മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ദു​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക