അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; ന്യൂനമർദമായി മാറാൻ സാധ്യത
Monday, June 5, 2023 3:07 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനകം തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്. ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് കാലവർഷമെത്താൻ വൈകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഞായറാഴ്ച കേരളത്തിൽ കാലവർഷമെത്തുമെന്നായിരുന്നു നേരത്തെയുള്ള പ്രവചനം. എന്നാൽ കാലവർഷം മൂന്ന് ദിവസമെങ്കിലും വൈകുമെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്ത് സാധാരണയായി ജൂൺ ഒന്ന് മുതലാണ് മൺസൂൺ ആരംഭിക്കുന്നത്.