പി.എം. ആര്‍ഷോ "തോറ്റു': വിവാദമായതോടെ മാർക്ക് ലിസ്റ്റ് തിരുത്തി കോളജ് അധികൃതർ
Tuesday, June 6, 2023 9:33 PM IST
സ്വന്തം ലേഖകൻ
കൊ​ച്ചി: എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. ആ​ര്‍​ഷോ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റ് വി​വാ​ദ​ത്തി​ൽ തെ​റ്റ് തി​രു​ത്തി മ​ഹാ​രാ​ജാ​സ് കോ​ള​ജ് അ​ധി​കൃ​ത​ർ. ആ​ർ​ഷോ ജ​യി​ച്ചെ​ന്ന മാ​ർ​ക്ക് ലി​സ്റ്റാ​ണ് തി​രു​ത്തി​യ​ത്. ആ​ർ​ഷോ തോ​റ്റ​താ​യി രേ​ഖ​പ്പെ​ടു​ത്തി മാ​ർ​ക്ക് ലി​സ്റ്റ് പു​തു​ക്കി.

എം​എ വി​ദ്യാ​ർ​ഥി​യാ​യ ആ​ര്‍​ഷോ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ആ​ര്‍​ക്കി​യോ​ള​ജി പ​രീ​ക്ഷ എ​ഴു​തി​യി​ട്ടി​ല്ലെ​ന്നാ​ണ് കോ​ള​ജ് അ​ധി​കൃ​ത​ർ ഇ​പ്പോ​ൾ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ആ​ദ്യ​ത്തെ ഫ​ലം വെ​ബ്സൈ​റ്റി​ല്‍ നി​ന്ന് പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ജ​യി​ച്ചെ​ന്ന മാ​ര്‍​ക്ക് ലി​സ്റ്റ് എ​ൻ​ഐ​സി​ക്കു​ണ്ടാ​യ സാ​ങ്കേ​തി​ക പി​ഴ​വാ​ണെ​ന്നാ​ണ് കോ​ള​ജി​ന്‍റെ വി​ശ​ദീ​ക​ര​ണം.

നേ​ര​ത്തേ, ആ​ര്‍​ക്കി​യോ​ള​ജി വി​ദ്യാ​ര്‍​ഥി​യാ​യ ആ​ര്‍​ഷോ പ​രീ​ക്ഷ എ​ഴു​താ​തെ പാ​സാ​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ വ​ന്ന​താ​ണ് വി​വാ​ദ​മാ​യ​ത്. ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി ആ​യ​തി​നാ​ല്‍ ആ​ർ​ഷോ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്നി​ല്ല.

എ​ന്നാ​ല്‍ ഫ​ലം വ​ന്ന​പ്പോ​ള്‍ പാ​സാ​യി​രി​ക്കു​ന്നു എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്‍റേ​ണ​ല്‍ എ​ക്സ​റ്റേ​ണ​ല്‍ പ​രീ​ക്ഷ മാ​ര്‍​ക്കു​ക​ളും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.