ആലപ്പുഴ: കനത്ത മഴയിലും കാറ്റിലും മരംവീണ് ആലപ്പുഴ ജില്ലയിൽ ഏഴ് വീടുകൾ തകർന്നു. ആളപായം ഉണ്ടായിട്ടില്ല.
അമ്പലപ്പുഴ വില്ലേജിൽ നാലും കോമളപുരം, തകഴി, ചെറുതന വില്ലേജുകളിലായി മൂന്ന് വീടുകളുമാണ് ഭാഗികമായി തകർന്നത്. നാശനഷ്ടം കണക്കായിട്ടില്ല.
ചിലയിടത്ത് മരം കടപുഴകി വൈദ്യുതിബന്ധവും തടസപ്പെട്ടു. ഇവ പുനസ്ഥാപിക്കാൻ കെഎസ്ഇബി ശ്രമങ്ങൾ തുടരുകയാണ്.