തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ രാജി ചോദിച്ച് ആരും വരേണ്ടതില്ലെന്ന് പിണറായി വിജയൻ. 2004 -ൽ എ.കെ.ആന്റണി രാജിവച്ചത് സീറ്റ് കുറഞ്ഞതുകൊണ്ടല്ലെന്നും കോൺഗ്രസിലെ പ്രശ്നങ്ങൾ മൂലമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തോട് എതിർപ്പില്ല. മോദിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം എന്നേ ജനം ചിന്തിച്ചിട്ടുള്ളു. അതിനെ ഇടത് പക്ഷ വിരോധമായി കാണേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിങ്ങൾ തൽക്കാലം ജയിച്ചതിൽ ഞങ്ങൾക്ക് വേവലാതി ഇല്ലെന്നും ഗൗരവത്തോടെ കാണേണ്ടത് ബിജെപി എങ്ങനെ ജയിച്ചു എന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ടു കുറഞ്ഞു.
താൻ പറഞ്ഞതിൽ വസ്തുതയുണ്ടോയെന്ന് പരിശോധിക്കണം. അല്ലാതെ ബബബ്ബ പറയരുതെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു.