ന്യൂഡൽഹി: ബംഗ്ലാദേശിൽ കലാപം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി. ഭരണകക്ഷിയായ അവാമി ലീഗ് അനുയായികളും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 72 പേർ കൊല്ലപ്പെട്ടു.
ആഴ്ചകൾക്കു മുമ്പ് സർക്കാർ സർവീസിലെ ക്വാട്ട സമ്പ്രദായം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് വൻ പ്രക്ഷോഭമുണ്ടായിരുന്നു. 150 ലധികം പേർ അന്ന് കൊല്ലപ്പെട്ടിരുന്നു.
ഇവർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോഴത്തെ പ്രതിഷേധം. കലാപം തുടരുന്നതിനാൽ ബംഗ്ലാദേശിലുള്ള ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ നിര്‍ദേശം നൽകി.
സില്‍ഹറ്റിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ അധികാരപരിധിയിൽ താമസിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഓഫീസുമായി ബന്ധപ്പെടണമെന്നും നിർദേശം നൽകി.
അടിയന്തിര സാഹചര്യങ്ങളിൽ +88 01313076402 നമ്പരിൽ ബന്ധപ്പെടണമെന്ന് ഹൈക്കമ്മീഷണർ നിർദേശം നൽകി.