നി​പ്പ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ 15കാ​രി​ക്ക് രോ​ഗ​ബാ​ധ​യി​ല്ല, പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്
Sunday, July 20, 2025 3:03 PM IST
തൃ​ശൂ​ർ: നി​പ സം​ശ​യ​ത്തെ തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച 15കാ​രി​ക്ക് രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട്ട് ന​ട​ത്തി​യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യാ​യ 15 വ​യ​സു​കാ​രി​യെ ചി​കി​ത്സ​യ്ക്ക് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ട്ടി​ക്ക് ത​ല​ച്ചോ​റി​നെ ബാ​ധി​ച്ച വൈ​റ​ൽ പ​നി​യാ​ണെ​ന്നും വി​ദ​ഗ്ധ ചി​കി​ത്സ തു​ട​രു​ന്ന​താ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.