ഓ​ണം ബ​ന്പ​ർ ഒ​ന്നാം സ​മ്മാ​നം തൃ​ശൂ​രി​ൽ: ഭാ​ഗ്യ​വാ​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല
Thursday, September 20, 2018 12:44 AM IST
തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഓ​​​ണം ബ​​​ന്പ​​​ർ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ പ​​​ത്തു​​​കോ​​​ടി രൂ​​​പ തൃ​​​ശൂ​​​രി​​​ൽ വി​​​റ്റ ടി​​​ക്ക​​​റ്റി​​​ന്. പ​​​ടി​​​ഞ്ഞാ​​​റേ​​ക്കോ​​​ട്ട​​​യി​​​ലെ എ​​​സ്.​​​എ​​​സ്. മ​​​ണി​​​യ​​​ൻ ഏ​​​ജ​​​ൻ​​​സി​​​യി​​​ൽ​​​നി​​​ന്നു വി​​​റ്റ ടി​​​ബി 128092 എ​​​ന്ന ടി​​​ക്ക​​​റ്റി​​​നാ​​​ണ് ഒ​​​ന്നാം​​​സ​​​മ്മാ​​​നം. സ​​​മ്മാ​​​നാ​​​ർ​​​ഹ​​​നെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ല.
ജൂ​​​ലൈ 26നു ​​​ര​​​വി എ​​​ന്ന ഏ​​​ജ​​​ന്‍റാ​​​ണ് ഇ​​​വി​​​ടെ​​​നി​​​ന്ന് 10 ടി​​​ക്ക​​​റ്റു​​​ക​​​ൾ വാ​​​ങ്ങി​​​യ​​​ത്. പേ​​​രാ​​​മം​​​ഗ​​​ലം ഭാ​​​ഗ​​​ത്തു ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​ൽ​​​ക്കു​​​ന്ന ര​​​വി ഇ​​​തു​​​വ​​​രെ ഏ​​​ജ​​​ൻ​​​സി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.

10 സീ​​​രീ​​​സു​​​ക​​​ളി​​​ലാ​​​യി ആ​​​കെ 90 ല​​​ക്ഷം ഓ​​​ണം ബ​​​ന്പ​​​ർ ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് ഇ​​​ത്ത​​​വ​​​ണ അ​​​ച്ച​​​ടി​​​ച്ച​​​ത്. 250 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ടി​​​ക്ക​​​റ്റ് വി​​​ല. ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ 10 കോ​​​ടി രൂ​​​പ ഒ​​​രാ​​​ൾ​​​ക്കും ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യ അ​​​ര​​​ക്കോ​​​ടി രൂ​​​പ 10 പേ​​​ർ​​​ക്കും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ 10 ല​​​ക്ഷം രൂ​​​പ 20 പേ​​​ർ​​​ക്കും ല​​​ഭി​​​ക്കും. സ​​​മാ​​​ശ്വാ​​​സ സ​​​മ്മാ​​​ന​​​മാ​​​യ അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ ഒ​​​ൻ​​​പ​​​തു പേ​​​ർ​​​ക്കു ന​​​ൽ​​​കും.


ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ ഓ​​​ണം ബ​​​ന്പ​​​ർ ഒ​​​ന്നാം​​​സ്ഥാ​​​ന​​​വും തൃ​​​ശൂ​​​രി​​​ൽ വി​​​റ്റ ടി​​​ക്ക​​​റ്റി​​​നാ​​​യി​​​രു​​​ന്നു. ഏ​​​റെ​​​നാ​​​ൾ ക​​​ഴി​​​ഞ്ഞാ​​​ണ് അ​​​ന്നു ഭാ​​​ഗ്യ​​​വാ​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.