ബിജെപിയെ വെട്ടിലാക്കി മരണമൊഴി
Friday, December 14, 2018 2:18 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: നി​രാ​ഹാ​ര​പ​ന്ത​ലി​നു മു​ന്നി​ൽ ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച​ത് അ​യ്യ​പ്പ​ഭ​ക്ത​നാ​ണെ​ന്നും ശ​ബ​രി​മ​ല പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നാ​ണു ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നുമ​വ​കാ​ശ​പ്പെ​ട്ടു ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച ബി​ജെ​പി​യെ വെ​ട്ടി​ലാ​ക്കി മ​ര​ണ​മൊ​ഴി പു​റ​ത്ത്. മ​ര​ണ​മൊ​ഴി​യി​ൽ ഒ​രി​ട​ത്തും ശ​ബ​രി​മ​ല​യെ​ക്കു​റി​ച്ചോ ബി​ജെ​പി സ​മ​ര​ത്തെ​ക്കു​റി​ച്ചോ പ​രാ​മ​ർ​ശ​മി​ല്ല. ജീ​​വി​​തം തു​​ട​​രാ​​ൻ താ​​ൽ​​പ​​ര്യ​​മി​​ല്ലാ​​ത്ത​​തി​​നാ​​ലാ​​ണ് ആ​​ത്മ​​ഹ​​ത്യ ചെ​​യ്യു​​ന്ന​​തെന്നാ​​യി​​രു​​ന്നു തൊ​​ട്ടു മു​​ന്പു മ​ജി​സ്ട്രേ​റ്റി​നും ഡോ​ക്ട​ർ​ക്കും നല്‌കിയ മൊഴി. ശ​​ബ​​രി​​മ​​ല പ്ര​​തി​​ഷേ​​ധ​​ത്തെ സം​​ബ​​ന്ധി​​ച്ചു മൊ​​ഴി​​യി​​ൽ ഒ​​ന്നുമില്ലെന്നു പോ​​ലീ​​സ് പറഞ്ഞു.

വേ​​ണു​​ഗോ​​പാ​​ല​​ൻ നാ​​യ​​രു​​ടെ മ​​ര​​ണ​​ത്തി​ന്‍റെ പേരിൽ ഇ​​ന്നു സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി ബി​​ജെ​​പി ഹ​​ർ​​ത്താ​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് മ​​ര​​ണ​​മൊ​​ഴി പു​​റ​​ത്തു​​വ​​ന്ന​​ത്. ശ​ബ​രി​മ​ല സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ണ്ടാം ത​വ​ണ​യാ​ണ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു ബി​ജെ​പി പു​ലി​വാ​ൽ പി​ടി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നു പോ​യി കാ​ണാ​താ​യ പ​ന്ത​ളം സ്വ​ദേ​ശി ശി​വ​ദാ​സി​നെ പി​ന്നീ​ട് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ന​വം​ബ​ർ ര​ണ്ടി​നു പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഹ​ർ​ത്താ​ൽ ന​ട​ത്തി​യും ബി​ജെ​പി പ​ഴി​കേ​ട്ടി​രു​ന്നു.


പോ​ലീ​സ് ന​ട​പ​ടി​യെ​ത്തു​ട​ർ​ന്നാണു തീ​ർ​ഥാ​ട​ക​ൻ മ​രി​ച്ച​തെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ഹ​ർ​ത്താ​ൽ. എ​ന്നാ​ൽ, ശ​ബ​രി​മ​ല​യി​ൽ പോ​ലീ​സ് ന​ട​പ​ടി​യും അ​ക്ര​മ​ങ്ങ​ളും തീ​ർ​ന്ന​തി​നു ശേ​ഷ​മു​ള്ള ദി​വ​സ​മാ​ണ് ഇ​ദ്ദേ​ഹം മ​ട​ങ്ങി​യ​തെ​ന്നു പി​ന്നീ​ടു തെ​ളി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.