ശബരിമല നിരോധനാജ്ഞ ലംഘിച്ച കേസിൽ പ്രതിപക്ഷ നേതാവടക്കമുള്ളവർ ജാമ്യമെടുത്തു
ശബരിമല നിരോധനാജ്ഞ ലംഘിച്ച കേസിൽ പ്രതിപക്ഷ നേതാവടക്കമുള്ളവർ ജാമ്യമെടുത്തു
Wednesday, March 27, 2019 12:17 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച കേ​സി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള​വ​ർ​ക്കു ജാ​മ്യം അ​നു​വ​ദി​ച്ചു.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ.​എം.​കെ. മു​നീ​ർ എം​എ​ൽ​എ, ആ​റ്റി​ങ്ങ​ലി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ, പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ, ജോ​സ​ഫ് എം. ​പു​തു​ശേ​രി, ജോ​ണി നെ​ല്ലൂ​ർ, ജി. ​ദേ​വ​രാ​ജ​ൻ, ല​തി​കാ സു​ഭാ​ഷ്, പ​ഴ​കു​ളം മ​ധു, വെ​ട്ടൂ​ർ ജ്യോ​തി പ്ര​സാ​ദ്, തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, അ​ന്ന​പൂ​ർ​ണാ​ദേ​വി എ​ന്നി​വ​ർ​ക്കാ​ണ് റാ​ന്നി ഗ്രാ​മ​ന്യാ​യാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന പ​ത്ത​നം​തി​ട്ട മു​ൻ​സി​ഫ് സൂ​ര്യാ സു​കു​മാ​ര​ൻ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.


ക​ഴി​ഞ്ഞ ന​വം​ബ​ർ 20 നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​യ്ക്ക​ലും പ​ന്പ​യി​ലും നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​ത്. നി​രോ​ധ​നാ​ജ്ഞ സ​മ​യ​ത്തു നി​യ​മ​വി​രു​ദ്ധ​മാ​യ സം​ഘം ചേ​ര​ൽ, നി​രോ​ധ​നാ​ജ്ഞ ലം​ഘ​നം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സു​ക​ൾ ചാ​ർ​ജ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തേ കേ​സി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, യു​ഡി​എ​ഫ് ക​ണ്‍വീ​ന​ർ ബെ​ന്നി ബ​ഹ​നാ​ൻ എ​ന്നി​വ​ർ ശ​നി​യാ​ഴ്ച റാ​ന്നി ഗ്രാ​മ​ന്യാ​യാ​ല​യ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി ജാ​മ്യ​മെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.