കെ​ട്ടി​ട നി​ർമാണ അ​പേ​ക്ഷ​ക​ളി​ൽ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദാ​ല​ത്ത് ന​ട​ത്തും
കെ​ട്ടി​ട നി​ർമാണ  അ​പേ​ക്ഷ​ക​ളി​ൽ  മ​ന്ത്രി​യു​ടെ  നേ​തൃ​ത്വ​ത്തി​ൽ  അ​ദാ​ല​ത്ത് ന​ട​ത്തും
Tuesday, June 25, 2019 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ലെ കെ​​​ട്ടി​​​ട നി​​​ർ​​​മ്മാ​​​ണ അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ തീ​​​ർ​​​പ്പു ക​​​ൽ​​​പി​​​ക്കാ​​​ൻ മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ദാ​​​ല​​​ത്തു​​​ക​​​ൾ ന​​​ട​​​ത്തും. കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ ഇ​​​നി​​​യും തീ​​​ർ​​​പ്പ് ക​​​ൽ​​​പ്പി​​​ക്കാ​​​നു​​​ള്ള​​​വ പ​​​രി​​​ശോ​​​ധി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ത​​​ദ്ദേ​​​ശ മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ൻ നേ​​​രി​​​ട്ട് പ​​​ങ്കെ​​​ടു​​​ത്തു​​​കൊ​​​ണ്ട് അ​​​ദാ​​​ല​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ക്കും.

കൊ​​​ച്ചി ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ ജൂ​​​ലൈ 15ന് ​​​രാ​​​വി​​​ലെ പ്ത്തി​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 17ന് 11​​​നും കൊ​​​ല്ല​​​ത്ത് 19നും ​​​തൃ​​​ശൂ​​​രി​​​ൽ 22നും ​​​കോ​​​ഴി​​​ക്കോ​​​ട് 29നും ​​​ക​​​ണ്ണൂ​​​രി​​​ൽ ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടി​​​നു​​​മാ​​​ണ് അ​​​ദാ​​​ല​​​ത്തു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക. കെ​​​ട്ടി​​​ട നി​​​ർ​​​മാ​​ണ പെ​​​ർ​​​മി​​​റ്റ്, ഒ​​​ക്യു​​​പ്പ​​​ൻ​​​സി തു​​​ട​​​ങ്ങി നി​​​ർ​​​മാ​​​ണ അ​​​നു​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള വ്യ​​​ക്തി​​​ക​​​ൾ​​​ക്കും സം​​​ര​​​ംഭ​​​ക​​​ർ​​​ക്കും അ​​​ദാ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ഗ​​​ര​​​സ​​​ഭാ അ​​​ധി​​​കൃ​​​ത​​​രെ സ​​​മീ​​​പി​​​ക്കാ​​മെ​​ന്നു മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.