ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്താൻ ന്യൂനപക്ഷ കമ്മീഷൻ ശിപാർശ ചെയ്യണം: ഡിസിഎംഎസ്
Friday, July 19, 2019 12:35 AM IST
കോ​ട്ട​യം: ദ​ളി​ത് ക്രൈ​സ്ത​വ​ർ 69 വ​ർ​ഷ​മാ​യി ന​ട​ത്തി​യ സ​മ​ര​ങ്ങ​ളു​ടെ ഫ​ല​മാ​യി നേ​ടി​യെ​ടു​ത്ത അ​ദ​ർ എ​ലി​ജ​ബി​ൾ ക​മ്യൂ​ണി​റ്റി (ഒ​ഇ​സി) എ​ന്ന പ​ദ​വി പ​ട്ടി​ക​ജാ​തി​യി​ൽ​നി​ന്നു ക്രൈ​സ്ത​വ മ​തം സ്വീ​ക​രി​ച്ച​വ​ർ പ​ട്ടി​ക​ജാ​തി​ക്കാ​രെ​പ്പോ​ലെ സം​വ​ര​ണ​ത്തി​ന​ർ​ഹ​രാ​ണ് എ​ന്നും സൂ​ചി​പ്പി​ക്കു​ന്നു.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ നി​യോ​ഗി​ച്ചി​ട്ടു​ള്ള എ​ല്ലാ പി​ന്നോ​ക്ക വി​ഭാ​ഗ ക​മ്മീ​ഷ​നു​ക​ളും ദ​ളി​ത് ക്രൈ​സ്ത​വ​രും പ​ട്ടി​ക​ജാ​തി സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​രാ​ണെ​ന്നു ശിപാ​ർ​ശ​ ചെ​യ്തി​ട്ടു​ണ്ട്.
​ഇ​തു​സം​ബ​ന്ധി​ച്ച് 2004 മുത ൽ സു​പ്രീം​കോ​ട​തി​യി​ൽ നി​ല​വി​ലു​ള്ള കേ​സി​ൽ നി​സം​ഗ​ത പാ​ലി​ക്കു​ന്ന ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ദ​ളി​ത് ക്രൈ​സ്ത​വ​രെ സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​വ​രാ​ക്കി മാ​റ്റ​ണ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തു സം​ശ​യാ​സ്പ​ദ​മാ​ണ്. ക​മ്മീ​ഷ​ന് ആ​ത്മാ​ർ​ഥ​ത​യു​ണ്ടെ​ങ്കി​ൽ സെ​പ്റ്റം​ബ​റി​ൽ സു​പ്രീം​കോ​ട​തി ദ​ളി​ത് ക്രൈ​സ്ത​വ സം​വ​ര​ണ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പ​രി​ഗ​ണി​ക്കു​ന്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​ക്കൊ​ണ്ട് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​പ്പി​ക്ക​ണ​മെ​ന്നു ഡി​സി​എം​എ​സ് സം​സ്ഥാ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.


സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ഇ​ല​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗം കെ​സി​ബി​സി എ​സ്‌​സി/​എ​സ്ടി/​ബി​സി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​ഡി. ഷാ​ജ്കു​മാ​ർ, എ​ൻ. ദേ​വ​ദാ​സ്, ജോ​ർ​ജ് എ​സ്. പ​ള്ളി​ത്ത​റ, തോ​മ​സ് രാ​ജ​ൻ, സെ​ലി​ൻ ജോ​സ​ഫ്, ജ​സ്റ്റി​ൻ മാ​ത്യു, ഷാ​ജി ചാ​ഞ്ചി​ക്ക​ൽ, വൈ. ​വി​ൽ​സ​ൺ, ഫാ. ​ജോ​സ് വ​ട​ക്കേ​ക്കു​റ്റ്, സി.​സി. കു​ഞ്ഞു​കൊ​ച്ച്, പി.​ഒ. പീ​റ്റ​ർ, ജോ​സ്മോ​ൻ പു​ന​ലൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.