പാലായിൽ 71.43 ശതമാനം പോളിംഗ്
പാലായിൽ 71.43 ശതമാനം പോളിംഗ്
Tuesday, September 24, 2019 1:55 AM IST
പാ​​ലാ: പാ​​ലാ നിയമസഭാ മണ്ഡ ലം പി​​ടി​​ക്കാ​​നു​​ള്ള ആ​​വേ​​ശ പോ​​രാ​​ട്ട​​ത്തി​​ൽ 71.43 ശ​​ത​​മാ​​നം പോ​​ളിം​​ഗ്. ആ​​കെ​​യു​​ള്ള 1,79,107 വോ​​ട്ട​​ർ​​മാ​​രി​​ൽ 1,27,939 പേ​​രാ​​ണ് വോ​​ട്ടു രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​തി​​ൽ 65,203 പേ​​ർ പു​​രു​​ഷ​​ന്മാ​​രും 62,736 പേ​​ർ സ്ത്രീ​​ക​​ളു​​മാ​​ണ്. പു​​രു​​ഷ​​ന്മാരി​​ൽ 74.32 ശ​​ത​​മാ​​നം പേ​​രും സ്ത്രീ​​ക​​ളി​​ൽ 68.65 ശ​​ത​​മാ​​നം പേ​​രും വോ​​ട്ടു ചെ​​യ്തു. 2016ലെ ​​നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 77.25 ശ​​ത​​മാ​​ന​​വും 2019ലെ ​​ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 72.68 ശ​​ത​​മാ​​ന​​വു​​മാ​​യി​​രു​​ന്നു പാ​​ലാ നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ പോ​​ളിം​​ഗ്.

യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ജോ​​സ് ടോം ​​ഭാ​​ര്യ ജെ​​സി​​യോ​​ടൊ​​പ്പം മീ​​ന​​ച്ചി​​ൽ പ​​ഞ്ചാ​​യ​​ത്തി​​ലെ പൂ​​വ​​ത്തോ​​ട് ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്കൂ​​ളി​​ലെ 145-ാം ന​​ന്പ​​ർ ബൂ​​ത്തി​​ലും എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി മാ​​ണി സി. ​​കാ​​പ്പ​​ൻ ഭാ​​ര്യ ആ​​ലീ​​സി​​നൊ​​പ്പ​​ം മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ലെ കാ​​നാ​​ട്ടു​​പാ​​റ പോ​​ളി​​ടെ​​ക്നി​​ക് കോ​​ള​​ജി​​ലെ 119-ാംന​​ന്പ​​ർ ബൂ​​ത്തി​​ലും എ​​ത്തി വോ​​ട്ട് ചെ​​യ്തു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മ​​ണ്ഡ​​ല​​ത്തി​​ലെ വോ​​ട്ട​​റാ​​യ എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി എ​​ൻ.​​ ഹ​​രി​​ രാ​​വി​​ലെ മു​​ത​​ൽ ബൂ​​ത്തു​​ക​​ൾ സ​​ന്ദ​​ർ​​ശിച്ചു.


പാ​​ലാ കാ​​ർ​​മ​​ൽ പ​​ബ്ലി​​ക് സ്കൂ​​ളി​​ൽ സ​​ജ്ജീ​​ക​​രി​​ച്ച സ്ട്രോ​​ഗ് റൂ​​മി​​ലാ​​ണ് മെ​​ഷീ​​നു​​ക​​ൾ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 27ന് ​​രാ​​വി​​ലെ എ​​ട്ടി​​ന് ഇ​​തേ സ്കൂ​​ളി​​ൽ 176 പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലെ​​യും വോ​​ട്ടെ​​ണ്ണ​​ൽ ന​​ട​​ക്കും. 14 ടേ​​ബി​​ളു​​ക​​ളി​​ലാ​​യി 13 റൗ​​ണ്ട് വോ​​ട്ട​​ണ്ണ​​ലു​​ക​​ൾ​​ക്കു ശേ​​ഷം 11നു ​​ഫ​​ല​​പ്ര​​ഖ്യാ​​പ​​ന​​മു​​ണ്ടാ​​കും.

യുഡിഎഫ് എന്ന് എക്സിറ്റ് പോൾ

കോ​​ട്ട​​യം: പാ​​ലാ​​യി​​ൽ യു​​ഡി​​എ​​ഫ് വി​​ജ​​യി​​ക്കു​​മെ​​ന്നു സ്വ​​കാ​​ര്യ ചാ​​ന​​ലി​​ന്‍റെ സ​​ർ​​വേ ഫ​​ലം. യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ജോ​​സ് ടോ​​മി​​നു 48 ശ​​ത​​മാ​​ന​​വും എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി മാ​​ണി സി. ​​കാ​​പ്പ​​നു 32 ശ​​ത​​മാ​​ന​​വും എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി എ​​ൻ. ഹ​​രി​​ക്കു 19 ശ​​ത​​മാ​​ന​​വും വോട്ടു ലഭിക്കു മെന്നാണ് ഇ​​ന്ന​​ലെ പു​​റ​​ത്തു​​വി​​ട്ട സ​​ർ​​വേ ഫ​​ല​​ത്തി​​ൽ പ​​റ​​യു​​ന്ന​​ത്. എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ വോ​​ട്ട് വി​​ഹി​​ത​​ത്തി​​ൽ ആ​​റു ശ​​ത​​മാ​​ന​​ത്തോ​​ളം കു​​റ​​വു​​ണ്ടാ​​കു​​മെ​​ന്നും സ​​ർ​​വേ ഫ​​ല​​ത്തി​​ൽ പ​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.