മന്ത്രി ജ​ലീ​ലി​നുനേരേ യൂ​ത്ത് കോ​ൺ.​ പ്ര​വ​ർ​ത്തകർ കരിങ്കൊടി വീശി
മന്ത്രി ജ​ലീ​ലി​നുനേരേ യൂ​ത്ത് കോ​ൺ.​                    പ്ര​വ​ർ​ത്തകർ കരിങ്കൊടി വീശി
Monday, October 21, 2019 12:50 AM IST
മു​​​​ക്കം: മാ​​​​ർ​​​​ക്ക് ദാ​​​​ന വി​​​​വാ​​​​ദ​​​​ത്തി​​​​ൽ അ​​​​ക​​​​പ്പെ​​​​ട്ട സം​​​​സ്ഥാ​​​​ന ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി കെ.​​​​ടി. ജ​​​​ലീ​​​​ലി​​​​നു നേരേ യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ക​​​​രി​​​​ങ്കൊ​​​​ടി വീ​​​ശി. മു​​​​ക്ക​​​​ത്ത് ഒ​​​​രു സ്വ​​​​കാ​​​​ര്യ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ എ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു മ​​​​ന്ത്രി. ഇ​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് പോ​​​​ലീ​​​​സ് ലാ​​​​ത്തി വീ​​​​ശു​​​​ക​​​​യും 13 യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ അ​​​​റ​​​​സ്റ്റ്ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്തു.

രാ​​​​വി​​​​ലെ മ​​​​ന്ത്രി എ​​​​ത്തു​​​​മെ​​​​ന്ന​​​​റി​​​​ഞ്ഞ​​​​തോ​​​​ടെ സം​​​​സ്ഥാ​​​​ന പാ​​​​ത​​​​യോ​​​​ര​​​​ത്ത് "മാ​​​​ർ​​​​ക്ക് ദാ​​​​ന ത​​​​ട്ടു​​​​ക​​​​ട​'​​​യു​​​​മാ​​​​യി യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​​യി​​​​രു​​​​ന്നു.

മ​​​​ന്ത്രി വ​​​​രു​​​​ന്ന സ​​​​മ​​​​യ​​​​ത്തു​​​ത​​​​ന്നെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ക​​​​രി​​​​ങ്കൊ​​​​ടി​​​​യു​​​​മാ​​​​യെ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും പോ​​​​ലീ​​​​സ് ത​​​​ട​​​​ഞ്ഞു. ഇ​​​​തേ തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും പോ​​​​ലീ​​​​സും ത​​​​മ്മി​​​​ൽ ഉ​​​​ന്തും ത​​​​ള്ളു​​​​മാ​​​​യി. പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പി​​​​രി​​​​ഞ്ഞ് പോ​​​​കാ​​​​ൻ ത​​​​യാ​​​​റാ​​​കാ​​​​തി​​​​രു​​​​ന്ന​​​​തോ​​​​ടെ പോ​​​​ലീ​​​​സ് ലാ​​​​ത്തി വീ​​​​ശു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ മ​​​​ന്ത്രി​​​​യു​​​​ടെ വാ​​​​ഹ​​​​ന​​​​ത്തി​​​​ലേ​​​​ക്ക് ക​​​​രി​​​​ങ്കൊ​​​​ടി എ​​​​റി​​​​യു​​​​ക​​​​യും ചെ​​​​യ്തു.


പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഒ​​​​രു​​​​ക്കി​​​​യ "മാ​​​​ർ​​​​ക്ക് ദാ​​​​ന ത​​​​ട്ടു​​​​ക​​​​ട' പോ​​​​ലീ​​​​സ് പൊ​​​​ളി​​​​ച്ചു മാ​​​​റ്റി. പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​യ​​​​നാ​​​​ട് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് മ​​​​ണ്ഡ​​​​ലം പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​ടി. അ​​​​ജ്മ​​​​ൽ, കെ​​​​എ​​​​സ് യു ​​​​കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ലാ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി മു​​​​ഹ​​​​മ്മ​​​​ദ് ദി​​​​ഷാ​​​​ൽ, യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് നി​​​​യോ​​​​ജ​​​​ക മ​​​​ണ്ഡ​​​​ലം പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ജീ​​​​ഷ് മു​​​​ത്തേ​​​​രി, സു​​​​ഫി​​​​യാ​​​​ൻ ചെ​​​​റു​​​​വാ​​​​ടി, ജു​​​​നൈ​​​​ദ് പാ​​​​ണ്ടി​​​​ക​​​​ശാ​​​​ല, റ​​​​ഹ്‌​​​മ​​​​ത്തു​​​​ല്ല, ഉ​​​​നൈ​​​​സ്‌, ഷാ​​​​ലു തോ​​​​ട്ടു​​​​മു​​​​ക്കം, ഫൈ​​​​സ​​​​ൽ ആ​​​​ന​​​​യാം​​​​കു​​​​ന്ന്, ഷാ​​​​മി​​​​ൽ, ജ​​​​ലീ​​​​ൽ, ഷു​​​​ക്കൂ​​​​ർ, സു​​​​ഭാ​​​​ഷ്, അ​​​​ർ​​​​ജു​​​​ൻ എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. പി​​​​ന്നീ​​​​ട് ടി. ​​​​സി​​​​ദ്ദി​​​​ഖ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ ഇ​​​​ട​​​​പെ​​​​ട്ട​​​​തി​​​​ന് ശേ​​​​ഷം ഇ​​​​വ​​​​രെ ജാ​​​​മ്യ​​​​ത്തി​​​​ൽ വി​​​​ട്ട​​​യ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.