എം​ജി​ വാഴ്സിറ്റിയുടെ പ്രോജ​ക്ടി​ന് രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ അം​ഗീ​കാ​രം
എം​ജി​ വാഴ്സിറ്റിയുടെ പ്രോജ​ക്ടി​ന്  രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ അം​ഗീ​കാ​രം
Wednesday, December 11, 2019 12:25 AM IST
കോ​​ട്ട​​യം: ബ്ര​​സീ​​ൽ, റ​​ഷ്യ, ഇ​​ന്ത്യ, ചൈ​​ന, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​ന്നി രാ​​ജ്യ​​ങ്ങ​​ളു​​ടെ കൂ​​ട്ടാ​​യ്മ​​യാ​​യ ബ്രി​​ക്സി​​ന്‍റെ വി​​ദ്യാ​​ഭ്യാ​​സ, ഗ​​വേ​​ഷ​​ണ സ​​ഹ​​ക​​ര​​ണം ഉ​​റ​​പ്പാ​​ക്കു​​ന്ന ശാ​​സ്ത്ര-​​സാ​​ങ്കേ​​തി​​ക-​​ന​​വീ​​നാ​​ശ​​യ (എ​​സ്ടി​​ഐ) പ​​രി​​പാ​​ടി​​യു​​ടെ ഗ​​വേ​​ഷ​​ണ പ​​ദ്ധ​​തി​​ക​​ളി​​ലി​​ടം നേ​​ടി എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല. മൂ​​ന്നാ​​മ​​ത് ബ്രി​​ക്സ് എ​​സ്ടി​​ഐ ഫ്രെ​​യിം​​വ​​ർ​​ക്ക് പ്രോ​​ഗ്രാ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യി അ​​ഞ്ചു​​രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്ന് ക്ഷ​​ണി​​ച്ച 331 സം​​യു​​ക്ത ഗ​​വേ​​ഷ​​ണ പ്രോജ​​ക്ടു​​ക​​ളി​​ൽ​​നി​​ന്നാ​​ണ് എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ വൈ​​സ് ചാ​​ൻ​​സ​​ല​​റും പോ​​ളി​​മ​​ർ ശാ​​സ്ത്ര​​ജ്ഞ​​നും സ്കൂ​​ൾ ഓ​​ഫ് കെ​​മി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ അ​​ധ്യാ​​പ​​ക​​നു​​മാ​​യ പ്ര​​ഫ. സാ​​ബു തോ​​മ​​സ് സ​​മ​​ർ​​പ്പി​​ച്ച പ്രോ​​ജ​​ക്ട് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്.

13 വി​​ഷ​​യ​​ങ്ങ​​ളി​​ലാ​​യി മൊ​​ത്തം 35 പ്രോ​​ജ​​ക്ടു​​ക​​ൾ​​ക്കാ​​ണ് ബ്രി​​ക്സ് എ​​സ്ടി​​ഐ അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​ത്. ഇ​​ന്ത്യ​​യി​​ലെ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ​​നി​​ന്ന് എം​​ജി, ഡ​​ൽ​​ഹി, മ​​ണി​​പ്പാ​​ൽ (ജ​​യ്പൂ​​ർ) സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ പ്രോജ​​ക്ടു​​ക​​ൾ മാ​​ത്ര​​മാ​​ണ് അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ട​​ത്. രാ​​ജ്യ​​ത്തെ വി​​വി​​ധ ഐ​​ഐ​​ടി​​ക​​ളു​​ടെ​​യും ദേ​​ശീ​​യ ഗ​​വേ​​ഷ​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും പ്രോജ​​ക്ടു​​ക​​ളും അം​​ഗീ​​കാ​​രം നേ​​ടി. ടി​​ഷ്യു എ​​ൻ​​ജി​​നീ​​യ​​റിം​​ഗ്, റീ​​ജ​​ന​​റേ​​റ്റീ​​വ് മെ​​ഡി​​സി​​ൻ ആ​​പ്ലി​​ക്കേ​​ഷ​​നു​​ക​​ൾ എ​​ന്നി​​വ​​യ്ക്കു​​ള്ള ത്രി​​മാ​​ന നാ​​നോ സെ​​ല്ലു​​ലോ​​സ് മ​​ൾ​​ട്ടി​​ഫം​​ഗ്്ഷ​​ണ​​ൽ മെ​​റ്റീ​​രി​​യ​​ലു​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ സം​​യു​​ക്ത ഗ​​വേ​​ഷ​​ണ പ​​ദ്ധ​​തി​​ക്കാ​​ണ് അം​​ഗീ​​കാ​​രം. റ​​ഷ്യ​​യി​​ലെ നാ​​ഷ​​ണ​​ൽ റി​​സ​​ർ​​ച്ച് ഒ​​ഗ​​റേ​​വ് മൊ​​ർ​​ഡോ​​വി​​യ സ്റ്റേ​​റ്റ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ​​യും ചൈ​​ന​​യി​​ലെ ഹു​​വാ​​സോം​​ഗ് ശാ​​സ്ത്ര​​സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് പ്രോജ​​ക്ട് ന​​ട​​പ്പാ​​ക്കു​​ക. കേ​​ന്ദ്ര ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക വ​​കു​​പ്പാ​​ണ് എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക്ക് സാ​​ന്പ​​ത്തി​​ക സ​​ഹാ​​യം ന​​ൽ​​കു​​ക.


സു​​സ്ഥി​​ര​​കൃ​​ഷി, ഭ​​ക്ഷ്യ​​സു​​ര​​ക്ഷ, ഉൗ​​ർ​​ജ കാ​​ര്യ​​ക്ഷ​​മ​​ത, ഫോ​​ട്ടോ​​ണി​​ക്സ് തു​​ട​​ങ്ങി വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ സ​​ഹ​​ക​​ര​​ണം ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​തി​​നാ​​യി 2015ൽ ​​ബ്രി​​ക്സ് രാ​​ജ്യ​​ങ്ങ​​ൾ എ​​സ്ടി​​ഐ ധാ​​ര​​ണാ​​പ​​ത്രം ഒ​​പ്പു​​വ​​ച്ചി​​രു​​ന്നു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി മു​​ൻ​​ഗ​​ണ​​നാ വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഗ​​വേ​​ഷ​​ണം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നും ബ​​ഹു​​മു​​ഖ സം​​യു​​ക്ത ഗ​​വേ​​ഷ​​ണ പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​നു​​മാ​​യാ​​ണ് ബ്രി​​ക്സ് എ​​സ്ടി​​ഐ ഫ്രെ​​യിം​​വ​​ർ​​ക് പ്രോ​​ഗ്രാം ആ​​രം​​ഭി​​ച്ച​​ത്. 2016 മു​​ത​​ലാ​​ണ് അം​​ഗ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്ന് ബ​​ഹു​​മു​​ഖ ഗ​​വേ​​ഷ​​ണ പ്രോജ​​ക്ടു​​ക​​ൾ ബ്രി​​ക്സ് ക്ഷ​​ണി​​ച്ചു​​തു​​ട​​ങ്ങി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.