തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4,125 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 3,007 പേർ രോഗമുക്തി നേടി. 19 മരണം കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 572 ആയി.
രോഗം സ്ഥിരീകരിച്ചവരിൽ 3,463 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 412 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടി ആകെ സന്പർക്ക രോഗികൾ 3,875. വിദേശരാജ്യങ്ങളിൽനിന്നു വന്നവർ 33. മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവർ 122. 87 ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു.
രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 40,382 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു - 1,01,731. ഇപ്പോൾ 2,20,270 പേർ നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാന്പിളുകൾ പരിശോധിച്ചു. ഒന്പതു പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ടുകളാക്കി. ഏഴു പ്രദേശങ്ങളെ ഒഴിവാക്കി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം- 681, മലപ്പുറം- 444, എറണാകുളം- 406, ആലപ്പുഴ- 403, കോഴിക്കോട്- 394, തൃശൂർ- 369, കൊല്ലം- 347, പാലക്കാട്- 242, പത്തനംതിട്ട- 207, കാസർഗോഡ്- 197, കോട്ടയം- 169, കണ്ണൂർ- 143, വയനാട്- 81, ഇടുക്കി- 42.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.