മതസ്പർധ വളർത്താനുള്ള പ്രചാരണങ്ങൾക്കെതിരെ നടപടി വേണം: കെസിസി
Friday, January 15, 2021 11:59 PM IST
തി​രു​വ​ല്ല: മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന​വ​രെ വെ​ളി​ച്ച​ത്തു കൊ​ണ്ടു വ​രുന്നതി​നും വ​ർ​ഗീ​യ ക​ലാ​പം ഉ​ണ്ടാ​ക്കു​വാ​നും അ​തി​ലൂ​ടെ സ​മാ​ധാ​ന ജീ​വി​തം ത​ക​ർ​ക്കാ​നും ശ്ര​മി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്കു​ന്ന​തി​നും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ളാ കൗ​ണ്‍സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തി​ന് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്പോ​ൾ അ​ത് നേ​ടി​യെ​ടു​ക്കു​ന്ന​തി​നാ​യി കെ​സി​സി ശ​ബ്ദ​മു​യ​ർ​ത്തി​യി​ട്ടു​ണ്ട്. അ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യും ചെ​യ്യു​ന്നു. ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തി​ന് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​ണ്.


എ​ന്നാ​ൽ വി​വി​ധ മ​ത​വി​ശ്വാ​സി​ക​ൾ ഐ​ക്യ​ത്തോ​ടെ ക​ഴി​യു​ന്ന കേ​ര​ള​ത്തി​ൽ മ​ത​സ്പ​ർ​ധ ഉ​ണ്ടാ​ക​ത്ത​ക്ക ത​ര​ത്തി​ൽ, പ്ര​സ്താ​വ​ന​ക​ൾ ഇ​റ​ക്കു​ന്ന പ്ര​വ​ണ​ത​യെ കെ​സി​സി അ​പ​ല​പി​ക്കു​ന്നു.

ഉ​റ​വി​ടം വ്യ​ക്ത​മാ​കാ​തി​രി​ക്കു​വാ​ൻ വ്യ​ക്ത​മാ​യ ഫോ​ണ്‍ ന​ന്പ​ർ പോ​ലും ന​ല്കാ​തെ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റേ​ത് എ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​സ്താ​വ​ന​ക​ൾ ഇ​റ​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തണമെന്നും സൈ​ബ​ർ മേ​ഖ​ല​യി​ലെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കെ​സി​സി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.