ആ​ൾ​ക്കൂ​ട്ടം മ​ർദിച്ചു കൊന്നു
ആ​ൾ​ക്കൂ​ട്ടം മ​ർദിച്ചു കൊന്നു
Sunday, January 24, 2021 12:55 AM IST
കാ​സ​ർ​ഗോ​ഡ്: യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് പ​ട്ടാ​പ്പ​ക​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. ചെ​മ്മ​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ഫീ​ഖ് (48) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ ക​റ​ന്ത​ക്കാ​ട് അ​ശ്വി​നി ന​ഗ​റി​ലെ കിം​സ്-​അ​ര​മ​ന ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്താ​ണ് റ​ഫീ​ഖി​നു മ​ർ​ദ​ന​മേ​റ്റ​ത്. ആ​ശു​പ​ത്രി​ക്ക​ക​ത്തു​വ​ച്ച് കു​മ്പ​ള സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യോ​ട് ഇ​യാ​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും അ​ശ്ലീ​ല​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്ത​താ​യാ​ണ് ആ​രോ​പ​ണം.


യു​വ​തി ഇ​തു ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ റ​ഫീ​ഖ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി. യു​വ​തി പി​ന്നാ​ലെ ഓ​ടി. ഇ​തി​നി​ടെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ റ​ഫീ​ഖി​നെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.