ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​കരുടെ ആ​നു​കൂ​ല്യ​ങ്ങ​ൾ; കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ക​ത്ത​യ​ച്ചു: പി.​സി. തോ​മ​സ്
ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​കരുടെ ആ​നു​കൂ​ല്യ​ങ്ങ​ൾ; കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ക​ത്ത​യ​ച്ചു: 
പി.​സി. തോ​മ​സ്
Monday, June 21, 2021 1:07 AM IST
കോ​ട്ട​യം: ന​ഴ്സു​മാ​ർ​ക്ക് കു​റ​ഞ്ഞ​ത് 20000 രൂ​പ പ്ര​തി​മാ​സ ശ​ന്പ​ള​വും, മെ​ഡി​ക്ക​ൽ, യാ​ത്ര, താ​മ​സം, അ​വ​ധി, പ്ര​വൃത്തി​സ​മ​യം എ​ന്നി​വ സം​ബ​ന്ധി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ളും പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​ക​ൾ ഉ​റ​പ്പാ​ക്ക​ണം എ​ന്ന​തു സം​ബ​ന്ധി​ച്ചു കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യ ക​ത്ത്, കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ത​നി​ക്ക​യ​ച്ചു​ത​ന്ന​താ​യി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും, മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പി.​സി. തോ​മ​സ് അ​റി​യി​ച്ചു.

കോ​വി​ഡ് സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വ​ലി​യ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്പോ​ൾ അ​വ​ർ​ക്ക് ത​ക്ക​താ​യ രീ​തി​യി​ലു​ള്ള അം​ഗീ​കാ​ര​വും ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടു കൂ​ടി​യാ​യി​രു​ന്നു താ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച​തെന്ന് തോ​മ​സ് പ​റ​ഞ്ഞു.



ത​നി​ക്ക് കി​ട്ടി​യ ക​ത്തും, സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം അ​യ​ച്ച 18 നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ക​ത്തും, മു​ഖ്യ​മ​ന്ത്രി​ക്കും ആ​രോ​ഗ്യ മ​ന്ത്രി​ക്കും ഇ-​മെ​യി​ൽ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് തോ​മ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.