തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 17,983 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.27%. 24 മണിക്കൂറിനിടെ 1,10,523 സാന്പിളുകൾ പരിശോധിച്ചു. 127 മരണം സ്ഥിരീകരിച്ചു.
ആകെ മരണം 24,318 ആയി. 116 ആരോഗ്യപ്രവർത്തകർക്കു രോഗം ബാധിച്ചു. 1,50,54 പേർ രോഗമുക്തി നേടി. 1,62,846 പേരാണു നിലവിൽ ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തൃശൂർ 2,784, എറണാകുളം 2,397, തിരുവനന്തപുരം 1,802, കൊല്ലം 1,500, കോട്ടയം 1,367, കോഴിക്കോട് 1,362, പാലക്കാട് 1,312, മലപ്പുറം 1285, ആലപ്പുഴ 1164, ഇടുക്കി 848, കണ്ണൂർ 819, പത്തനംതിട്ട 759, വയനാട് 338, കാസർഗോഡ് 246.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.