പാലക്കാട്, മലപ്പുറം ജില്ലകളിൽ ഉരുൾപൊട്ടൽ
Thursday, October 21, 2021 3:07 AM IST
വടക്കഞ്ചേരി/പെരിന്തൽമണ്ണ: കനത്ത മഴയിൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ വ്യാപക ഉരുൾപൊട്ടൽ. പാലക്കാട്ട് മംഗലം ഡാം, പാലക്കുഴി തുടങ്ങിയ മലയോര മേഖലയിൽ നാലിടത്ത് ഉരുൾപൊട്ടി. ആളപായമില്ല. അന്പതോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ജലനിരപ്പ് കൂടിയതോടെ മംഗലംഡാമിന്റെ മുഴുവൻ ഷട്ടറുകളും 40 സെന്റിമീറ്റർ ഉയർത്തി.
മലപ്പുറം ജില്ലയിൽ താഴേക്കോട് പഞ്ചായത്തിലെ അരക്കുപറന്പ് മാട്ടറക്കലിൽ ഉരുൾപൊട്ടി. മുക്കിലപറന്പ് ഭാഗത്ത് മങ്കട മലയിലും ബിടാവുമലയിലുമായാണ് ഇന്നലെ രാത്രി ഏഴോടെ ഉരുൾപൊട്ടിയത്. അറുപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.