സ്കൂ​ൾ തു​റ​ക്ക​ൽ ന​ട​പ​ടി​ക​ൾ 27ന് പൂ​ർ​ത്തി​യാ​ക്ക​ണം
സ്കൂ​ൾ തു​റ​ക്ക​ൽ ന​ട​പ​ടി​ക​ൾ  27ന് പൂ​ർ​ത്തി​യാ​ക്ക​ണം
Monday, October 25, 2021 12:00 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം:​ സ്കൂ​​​​ൾ തു​​​​റ​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ​മാ​​​​ർ​​​​ഗ​​​​രേ​​​​ഖ പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഈ ​​​​മാ​​​​സം 27ന് ​​​പൂ​​​​ർ​​​​ത്തി​​​​ക​​​​രി​​​​ക്കാ​​​ൻ ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ​​​​മാ​​​​രും പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ​​​​മാ​​​​രും ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്ന് വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി. ഇ​​​​ക്കാ​​​​ര്യം ഉ​​​​റ​​​​പ്പു വ​​​​രു​​​​ത്തി എ​​​​ഇ​​​​ഒ, ഡി​​​​ഇ​​​​ഒ വ​​​​ഴി റി​​​​പ്പോ​​​​ർ​​​​ട്ട് ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന് സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

ഒ​​​​ന്ന​​​​ര വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി അ​​​​ട​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ന്ന സ്കൂ​​​​ളു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യി ശു​​​​ചീ​​​​ക​​​​രി​​​​ച്ചു​​​​വെ​​​​ന്നും ഇ​​​​ഴ ജ​​​​ന്തു​​​​ക്ക​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യം ഇ​​​​ല്ലെ​​​​ന്നും ഉ​​​​റ​​​​പ്പു വ​​​​രു​​​​ത്ത​​​​ണം. സ്കൂ​​​​ളു​​​​ക​​​​ളി​​​​ൽ സാ​​​​നി​​​​റ്റൈ​​​​സ​​​​ർ, തെ​​​​ർ​​​​മ​​​​ൽ സ്കാ​​​​ന​​​​ർ, ഓ​​​​ക്സി​​​​മീ​​​​റ്റ​​​​ർ എ​​​​ന്നി​​​​വ ഉ​​​​ണ്ടെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണം. അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്ക് ഓ​​​​രോ ക്ലാ​​​​സി​​​​ന്‍റെ​​​​യും ചു​​​​മ​​​​ത​​​​ല ന​​​​ൽ​​​​ക​​​​ണം.

27ന് ​​​​പി​​​​ടി​​​​എ യോ​​​​ഗം ചേ​​​​ർ​​​​ന്ന് ക്ര​​​​മീ​​​​ക​​​​ര​​​​ണം വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ണം. യോ​​​​ഗ​​​​ത്തി​​​​ൽ ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ക്ക​​​​ണം. ഉ​​​​ച്ച ഭ​​​​ക്ഷ​​​​ണം പാ​​​​ച​​​​കം ചെ​​​​യ്യാ​​​​നും വി​​​​ത​​​​ര​​​​ണം ചെ​​​​യ്യാ​​​​നു​​​​മു​​​​ള്ള ചു​​​​മ​​​​ത​​​​ല നി​​​​ശ്ച​​​​യി​​​​ക്ക​​​​ണം.

കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ഹോ​​​​മി​​​​യോ പ്ര​​​​തി​​​​രോ​​​​ധ മ​​​​രു​​​​ന്നു കൊ​​​​ടു​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. ഒ​​​​രു സ്കൂ​​​​ളി​​​​ൽ ഒ​​​​രു ഡോ​​​​ക്ട​​​​റു​​​​ടെ സേ​​​​വ​​​​നം എ​​​​ങ്കി​​​​ലും ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്ത​​​​ണം.


കോ​​​​വി​​​​ഡ് പ്രോ​​​​ട്ടോ​​​​കോ​​​​ൾ പാ​​​​ലി​​​​ച്ചു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ വ​​​​ര​​​​വേ​​​​ൽ​​​​ക്കാ​​​​ൻ ഓ​​​​രോ സ്കൂ​​​​ളി​​​​ലും സം​​​​വി​​​​ധാ​​​​ന​​​​മു​​​​ണ്ടാ​​​​ക​​​​ണം. സ്കൂ​​​​ളി​​​​ന്‍റെ പ്ര​​​​ധാ​​​​ന ക​​​​വാ​​​​ട​​​​ത്തി​​​​ൽ നി​​​​ന്ന് അ​​​​ധ്യാ​​​​പ​​​​ക​​​​രും ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളെ വ​​​​ര​​​​വേ​​​​ൽ​​​​ക്ക​​​​ണം. സ്കൂ​​​​ൾ അ​​​​ന്ത​​​​രീ​​​​ക്ഷം ആ​​​​ഹ്ലാ​​​​ദ​​​​ക​​​​ര​​​​വും ആ​​​​ക​​​​ർ​​​​ഷ​​​​ണീ​​​​യ​​​​വും ആ​​​​ക്കാ​​​​നു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണം ഉ​​​​ണ്ടാ​​​​ക​​​​ണം.

27ന് ​​​​പി​​​​ടി​​​​എ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ര​​​​ക്ഷ​​​​ാക​​​​ർ​​​​ത്താ​​​​ക്ക​​​​ളു​​​​ടെ ​ യോ​​​​ഗ​​​​ങ്ങ​​​​ൾ ചേ​​​​ര​​​​ണം. 27ന് ​​​​ത​​​​ന്നെ സ്കൂ​​​​ളി​​​​ൽ ഹെ​​​​ൽ​​​​പ്പ് ലൈ​​​​ൻ സ​​​​ജ്ജ​​​​മാ​​​​ക്കു​​​​ക​​​​യും ഇ​​​​തി​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്ത​​​​പ്പെ​​​​ട്ട വ്യ​​​​ക്തി​​​​ക​​​​ളെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും വേ​​​​ണം. സ്കൂ​​​​ൾ നി​​​​ൽ​​​​ക്കു​​​​ന്ന പ​​​​രി​​​​ധി​​​​യി​​​​ൽ​​​​പ്പെ​​​​ട്ട പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​മാ​​​​യി ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ​​​​മാ​​​​രും പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ​​​​മാ​​​​രും ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യം ന​​​​ട​​​​ത്ത​​​​ണം.

സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്ക് ഫി​​​​റ്റ്ന​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ണ്. ഫി​​​​റ്റ്ന​​​​സ് ല​​​​ഭി​​​​ക്കാ​​​​ത്ത സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ളെ തൊ​​​​ട്ട​​​​ടു​​​​ത്ത സ്കൂ​​​​ളി​​​​ൽ പ​​​​ഠി​​​​പ്പി​​​​ക്കാ​​​​ൻ ആ​​​​കു​​​​മോ എ​​​​ന്നു​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.