നോ​ക്കു​കൂ​ലി: കേസെടുത്ത് അ​ന്വേ​ഷിക്കണമെന്നു ഡിജിപി
നോ​ക്കു​കൂ​ലി: കേസെടുത്ത് അ​ന്വേ​ഷിക്കണമെന്നു ഡിജിപി
Sunday, November 28, 2021 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നോ​​​ക്കു​​​കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി പ​​​രാ​​​തി ല​​​ഭി​​​ച്ചാ​​​ൽ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ​​​കാ​​​ന്ത് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഇ​​​ത്ത​​​രം പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ചാ​​​ൽ മി​​​ക​​​ച്ച പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കി കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച് ചാ​​​ർ​​​ജ് ഷീ​​​റ്റ് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ അ​​​വ​​​സ​​​ര​​​ത്തി​​​നൊ​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ച്ച് പ​​​രാ​​​തി​​​ക്കാ​​​രു​​​ടെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളും, ചെ​​​യ്യാ​​​ത്ത ജോ​​​ലി​​​ക്ക് കൂ​​​ലി ന​​​ൽ​​​കേ​​​ണ്ട അ​​​വ​​​സ്ഥ​​​യും ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കണമെന്നും ഡിജിപിയു​​​ടെ സ​​​ർ​​​ക്കു​​​ല​​​റി​​​ൽ പ​​​റ​​​യു​​​ന്നു. നോ​​​ക്കു​​​കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ പ​​​രാ​​​തി​​​ക​​​ളി​​​ൽ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണം ത​​​ട്ടു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി പോ​​​ലീ​​​സി​​​ന് കേ​​​സെടുക്കാം. നോ​​​ക്കു കൂ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണം ത​​​ട്ടു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണെ​​​ന്നു നേ​​​ര​​​ത്തേ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ച്ചി​​​രു​​​ന്നു.


ഇ​ത്ത​രം കേ​സു​ക​ളി​ൽ പി​ടി​ച്ചു​പ​റി​ക്കും മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു​മു​ള​ള വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്നും ഹെ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡി​ജി​പി​യു​ടെ സ​ർ​ക്കു​ല​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.