ആ​​​ദി​​​വാ​​​സി മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കാ​​​റ്റാ​​​ടി വൈ​​​ദ്യു​​​തി പ​​​ദ്ധ​​​തി വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി
ആ​​​ദി​​​വാ​​​സി മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കാ​​​റ്റാ​​​ടി വൈ​​​ദ്യു​​​തി പ​​​ദ്ധ​​​തി  വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി
Friday, July 1, 2022 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ദി​​​വാ​​​സി മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കാ​​​റ്റാ​​​ടി​​​ക​​​ൾ സ്ഥാ​​​പി​​​ച്ച് അ​​​തി​​​ൽ​​നി​​​ന്നു വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി കെ.​​​കൃ​​​ഷ്ണ​​​ൻ​​കു​​​ട്ടി പ​​​റ​​​ഞ്ഞു.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ 500-600 രൂ​​​പ പ്ര​​​തി​​​മാ​​​സം ആ​​​ദി​​​വാ​​​സി കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ക്കും. സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ഭ്യ​​​ന്ത​​​ര വൈ​​​ദ്യു​​​തി ഉ​​​ത്​​​പാ​​​ദ​​​നം കു​​​റ​​​വാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.