സംസ്ഥാനതല ക്വിസ്, മൊബൈൽ ോട്ടോഗ്രാഫി മത്സരം
Monday, November 28, 2022 12:04 AM IST
ഹയർ സെക്കൻഡറി/ കോളജ് വിദ്യാർഥികൾക്കു മത്സരത്തിൽ പങ്കെടുക്കാം. ജില്ലകളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്നവർക്കാണു സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. സംസ്ഥാനതല മത്സരം ഡിസംബർ 29ന് കണ്ണൂരിലാണു നടക്കുക. വിശദവിവരങ്ങൾക്ക് www.people smission.in സന്ദർശിക്കുക. പേര് രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ ബന്ധപ്പെട്ട സ്കൂളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുമായി ബന്ധപ്പെടേണ്ടതാണ്.
ഫോട്ടോ ക്ലിക്ക് മത്സരത്തിൽ പ്രാദേശിക ലൈബ്രറികളുടെ മൊബൈലിൽ പകർത്തിയ ചിത്രമാണു മത്സരത്തിന് അയയ്ക്കേണ്ടത്. ‘ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ഫോട്ടോ ക്ലിക്ക് മത്സരത്തിലേക്ക്’ എന്ന കുറിപ്പോടെ [email protected] എന്ന മെയിലിലേക്കാണ് ഫോട്ടോകൾ അയക്കേണ്ടത്.
ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഫെയ്സ് ബുക്ക് പേജിലും www.peo plesmission.in എന്ന വെബ് സൈറ്റിലും പ്രസ്തുതഫോട്ടോകൾ അപ്ലോഡ് ചെയ്യും. അതിൽ പൊതുജനങ്ങൾ നൽകുന്ന ലൈക്കുകളുടെയും കമന്റുകളുടെയും ഷെയറുകളുടെയും അടിസ്ഥാനത്തിൽ കൂടിയായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക.
ഫോട്ടോകൾ ഡിസംബർ 15 നുള്ളിൽ അയയ്ക്കണം.