വൈ​ദ്യു​തി ക​രാ​ർ തു​ട​രാ​ൻ അ​നു​മ​തി​തേ​ടി വൈ​ദ്യു​തി ബോ​ർ​ഡ്
വൈ​ദ്യു​തി  ക​രാ​ർ തു​ട​രാ​ൻ  അ​നു​മ​തി​തേ​ടി  വൈ​ദ്യു​തി ബോ​ർ​ഡ്
Sunday, June 4, 2023 12:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കാ​​​ത്ത വൈ​​​ദ്യു​​​തി ക​​​രാ​​​റു​​​ക​​​ൾ തു​​​ട​​​രു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി തേ​​​ടി വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് വൈ​​​ദ്യു​​​തി റ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​നെ സ​​​മീ​​​പി​​​ച്ചു. സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണ് ന​​​ട​​​പ​​​ടി.

ച​​​ട്ട​​​ലം​​​ഘ​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് 465 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​നു​​​ള്ള ദീ​​​ർ​​​ഘ​​​കാ​​​ല ക​​​രാ​​​ർ റ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

ക​​​രാ​​​ർ പ്ര​​​കാ​​​രം വൈ​​​ദ്യു​​​തി വാ​​​ങ്ങി​​​യി​​​ല്ലെ​​​ങ്കി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ​​​ത്തെ ദോ​​​ഷ​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന് ബോ​​​ർ​​​ഡ് ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ​​​യി​​​ൽ പ​​​റ​​​യു​​​ന്നു.


പ​​​വ​​​ർ എ​​​ക്സ്ചേ​​​ഞ്ചി​​​ൽ നി​​​ന്നു വൈ​​​ദ്യു​​​തി വാ​​​ങ്ങി​​​യാ​​​ൽ യൂ​​​ണി​​​റ്റി​​​ന് ആ​​​റു​​​മു​​​ത​​​ൽ 10 രൂ​​​പ​​​വ​​​രേ​​​യും കാ​​​യം​​​കു​​​ളം താ​​​പ​​​വൈ​​​ദ്യു​​​ത നി​​​ല​​​യം പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ച്ചാ​​​ൽ യൂ​​​ണി​​​റ്റി​​​ന് 14 രൂ​​​പ​​​യും വി​​​ല ന​​​ൽ​​​കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും അ​​​പേ​​​ക്ഷ​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. അ​​​ടു​​​ത്ത ദി​​​വ​​​സം റ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​ഷ​​​ൻ അ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.