കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്കസ് ട്രാന്‍സ്പ്ലാന്റ് ലേക്ഷോറില്‍ വിജയകരം
Wednesday, September 27, 2023 6:18 AM IST
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്കസ് ട്രാന്‍സ്പ്ലാന്റ് വിപിഎസ് ലേക്ഷോര് ആശുപത്രിയിൽ വിജയകരമായി നടത്തി.
ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിയും എൻജിനിയറുമായ ജിനു ജോസഫി(25)ലാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയതെന്ന് ആശുപത്രിയിലെ ഓര്‍ത്തോപീഡിക്സ് ഡയറക്ടര്‍ ഡോ. ജേക്കബ് വര്‍ഗീസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കാല്മുട്ടിനുള്ളില് ഒരു ഷോക്ക് അബ്സോര്‍ബറായി പ്രവര്‍ത്തിക്കുന്ന സി ആകൃതിയിലുള്ള ഒരു ഭാഗമാണ് മെനിസ്കസ്.
സാധാരണ മരണശേഷം വൈദ്യശാസ്ത്രത്തിന് ശരീരം ദാനം ചെയ്യാന്‍ തീരുമാനിച്ച വ്യക്തികളില്‍ നിന്നാണ് മെനിസ്കസ് ലഭിക്കുക. രോഗിയുടെ കുടുംബത്തിന്റെ നേതൃത്വത്തില്‍ ഇതു സംഭരിച്ചതിനുശേഷം കഴിഞ്ഞ ജൂണ്‍ 20നാണ് ശസ്ത്രക്രിയ നടത്തിയത്.