പി. ശശിക്കെതിരേ കൃത്യതയോടുകൂടെ ഒരു ആക്ഷേപവും അൻവറിന്റെ പരാതിയിൽ ഇല്ല. അങ്ങനെയൊരു സാഹചര്യത്തിൽ ശശിക്കെതിരേ നടപടിയെടുക്കേണ്ടതില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ പി. ശശിക്കെതിരേയുള്ള പരാതി തത്കാലം ചർച്ച ചെയ്യേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്.
അൻവർ നൽകിയ പരാതി ഉദ്യോഗസ്ഥവീഴ്ച സംബന്ധിച്ചുള്ളതാണെന്നും അന്വേഷണം നടക്കേണ്ടതു ഭരണതലത്തിലാണെന്നും യോഗത്തിനു ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി
എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. അൻവർ എഴുതിത്തന്നിട്ടുള്ള പരാതിയിൽ ശശിയെക്കുറിച്ച് ഒന്നുമില്ല. അതുകൊണ്ട് ശശിക്കെതിരേ എന്തെങ്കിലും നടപടിയിലേക്ക് ഇപ്പോൾ കടക്കേണ്ടതില്ല.
ശശിയെക്കുറിച്ച് പരാതി പറഞ്ഞാൽ അതും പരിശോധിക്കും. ഡിജിപി നേതൃത്വം നൽകുന്നതാണ് അന്വേഷണ സമിതി. ഈ റിപ്പോർട്ട് വന്നാൽ തുടർ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. അഴിമതി കൈകാര്യം ചെയ്യാൻ കെ.ടി. ജലീലിന്റെ സ്റ്റാർട്ടപ് വേണ്ടെന്നും സർക്കാരിനു തന്നെ നല്ല സംവിധാനങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ പൂരം സംബന്ധിച്ചു പറയുന്നത് തികച്ചും അവാസ്തവ കാര്യങ്ങളാണ്. ഏതെങ്കിലും എഡിജിപിയെ അടിസ്ഥാനപ്പെടുത്തി ആർഎസ്എസും ബിജെപിയുമായി സിപിഎമ്മിനു ലിങ്ക് ഉണ്ടാക്കേണ്ട കാര്യമില്ല. ബിജെപിയുമായി സിപിഎം ധാരണയുണ്ടാക്കി എന്നതു കള്ളക്കഥയാണ്. തൃശൂരിൽ ബിജെപി ജയിച്ചത് കോണ്‍ഗ്രസ് വോട്ടിലാണെന്നും ഗോവിന്ദൻ പറഞ്ഞു.
ശശിക്കെതിരേ പാര്‍ട്ടി സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്‍കുമെന്ന് അന്‍വര്‍ മലപ്പുറം: വിവാദ പരാമര്‍ശങ്ങളുമായി പി.വി. അന്‍വര്‍ എംഎല്‍എ വീണ്ടും രംഗത്ത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരേ പാര്‍ട്ടി സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്‍കുമെന്ന് അന്‍വര്‍ എംഎല്‍എ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പി.ശശിയുടെ പേരില്ല. പരാതി പാര്‍ട്ടി സെക്രട്ടറിക്ക് എഴുതിക്കൊടുത്തിട്ടുമില്ല. ഇനി നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു.