കയര്‍ തൊഴിലാളി ക്ഷേമ സെസ്: കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിനു ശ്രമിക്കുമെന്ന് മന്ത്രി പി. രാജീവ്
Thursday, September 18, 2025 1:18 AM IST
തിരുവനന്തപുരം: കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് സെസ് പിരിക്കുന്നതു സംബന്ധിച്ച് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിന് ശ്രമിക്കുമെന്ന് മന്ത്രി പി. രാജീവ്.
നിയമസഭയില്‍ 2025 ലെ കേരള കയര്‍ തൊഴിലാളി ക്ഷേമനിധി(ഭേദഗതി) ബില്ലിന്മേല് നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
സെസ് പിരിക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കമ്പനികളുമായും തൊഴിലാളികളുമായി ചേര്‍ന്ന് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.