300 കോടി കെട്ടിവയ്ക്കാമെന്നു സുബ്രതോ റോയ് സുപ്രീംകോടതിയിൽ
300 കോടി കെട്ടിവയ്ക്കാമെന്നു  സുബ്രതോ റോയ് സുപ്രീംകോടതിയിൽ
Friday, August 26, 2016 12:57 PM IST
ന്യൂഡൽഹി: നിക്ഷേപ തട്ടിപ്പു കേസിൽ കുടിശികയുള്ളതിൽ 300 കോടി കൂടി കെട്ടിവയ്ക്കാമെന്നു സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയ് സുപ്രീംകോടതിയെ അറിയിച്ചു. പരോളിൽ തുടരണമെങ്കിൽ 300 കോടി കൂടി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യിൽ കെട്ടിവയ്ക്കണമെന്ന കോടതി നിർദേശത്തിനുള്ള മറുപടിയായാണ് സുബ്രതോ റോയ് ഇക്കാര്യം അറിയിച്ചത്.


24,000 കോടിയുടെ നിക്ഷേപ തട്ടിപ്പു കേസിൽ സെബി നിർദേശിച്ച തുക കെട്ടിവയ്ക്കാത്തതിനെത്തുടർന്നു സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് സുബ്രതോ റോയിയെ അറസ്റ്റ് ചെയ്തു തിഹാർ ജയിലിലാക്കിയത്. അമ്മയുടെ മരണത്തെത്തുടർന്നു സുപ്രീംകോടതി പരോൾ അനുവദിച്ചെങ്കിലും ഇടക്കാല ഗഡു അടയ്ക്കണമെന്ന ഉപാധി ഏർപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.