വാ​ഹ​നാ​പ​ക​ടത്തിൽ ബാ​ങ്ക് മാ​നേ​ജ​ർ മ​രി​ച്ചു
Tuesday, September 18, 2018 11:39 PM IST
കോ​യ​ന്പ​ത്തൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബാങ്ക് മാ​നേ​ജ​ർ മ​രിച്ചു. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് രാ​മ​നാ​ഥ​പു​രം ചു​ങ്കം ശാഖാ മാനേജരും ആ​ല​പ്പു​ഴ ച​ന്പ​ക്കു​ളം തു​രു​ത്തി​യി​ൽ ജോ​സ​ഫി​ന്‍റെ മ​ക​നുമായ ഫി​ലി​പ്പ് ജോ​ണ്‍ (38) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.30 ന് ​ജോ​ലി​ക​ഴി​ഞ്ഞു കു​നി​യ​മു​ത്തു​രി​ലെ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ ന​ഞ്ചു​ണ്ടാ​പു​ര​ത്തു ബൈ​ക്കി​ൽ മ​റ്റൊ​രു വാ​ഹ​ന​മി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഉടനേ ഗം​ഗ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി ഒ​ന്പ​തോ​ടെ മ​ര​ണ​മ​ട​ഞ്ഞു. ഫി​ലി​പ്പ് ജോ​ണി​ന്‍റെ അ​മ്മ: അ​ന്ന​മ്മ. ഭാ​ര്യ: റോ​സ് മോ​ൾ. മ​ക്ക​ൾ: ജോ​സ​ഫ്, മാ​ത്യു, മൈ​ക്കി​ൾ, ലി​സ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.