ഇന്ത്യയിൽ ഓരോ രണ്ടു മിനിറ്റിലും മൂന്നു ശിശുക്കൾ മരിക്കുന്നു
ഇന്ത്യയിൽ ഓരോ രണ്ടു മിനിറ്റിലും  മൂന്നു ശിശുക്കൾ മരിക്കുന്നു
Wednesday, September 19, 2018 12:27 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യി​​ൽ ഓ​​രോ ര​​ണ്ടു മി​​നി​​റ്റി​​ലും മൂ​​ന്നു ശി​​ശു​​ക്ക​​ൾ മ​​രി​​ക്കു​​ന്നു​​വെ​​ന്നു യു​​എ​​ൻ റി​​പ്പോ​​ർ​​ട്ട്. ശു​​ദ്ധ​​ജ​​ലം, ശു​​ചിത്വം, പോ​​ഷ​​കാഹാ​​രം എ​​ന്നി​​വ​​യു​​ടെ അ​​ഭാ​​വം​​മൂ​​ല​​മാ​​ണു ശി​​ശു​​ക്ക​​ൾ മ​​രി​​ക്കു​​ന്നതെ​​ന്നാ​​ണ് യു​​ണൈ​​റ്റ​​ഡ് നേ​​ഷ​​ൻ​​സ് ഇ​​ന്‍റ​​ർ-​​ഏ​​ജ​​ൻ​​സി ഗ്രൂ​​പ്പ് ഫോ​​ർ ചൈ​​ൽ​​ഡ് മോ​​ർ​​ട്ടാ​​ലി​​റ്റി എ​​സ്റ്റി​​മേ​​ഷ​​ൻ(​​യു​​എ​​ൻ​​ഐ​​ജി​​എം​​ഇ) റി​​പ്പോ​​ർ​​ട്ട് പ​​റ​​യു​​ന്നു.

2017ൽ ​ഇ​ന്ത്യ​യി​ൽ 8,02,000 ശി​ശു​ക്ക​ളാ​ണ് മ​രി​ച്ച​ത്. ഇ​ന്ത്യ​യി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ​യു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ മ​ര​ണ​നി​ര​ക്കാ​ണ് 2017-ലേ​ത്. 6.05 ല​ക്ഷം പേ​ർ അ​ഞ്ചു​വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രാ​ണ്. 1.52 ല​ക്ഷം അ​ഞ്ചി​നും 14-നു ​മി​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രും. ശി​ശു​മ​ര​ണ നി​ര​ക്ക് കു​റ​യ്ക്കാ​ൻ ഇ​ന്ത്യ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം ത​​ല​​ൻ‌ ഡോ. ​​ഗ​​ഗ​​ൻ ഗു​​പ്ത പ​​റ​​യു​​ന്നു. ഇ​ന്ത്യ​യി​ൽ ഓ​രോ വ​ർ​ഷ​വും 2.5 കോ​ടി കു​ട്ടി​ക​ളാ​ണു ജ​നി​ക്കു​ന്ന​ത്. ലോ​ക​ത്ത് ജ​നി​ക്കു​ന്ന കു​ട്ടി​ക​ളി​ൽ 18 ശ​ത​മാ​നം ഇ​ന്ത്യ​യി​ലാ​ണ്. ശി​ശു മ​ര​ണ​നി​ര​ക്കി​ൽ നൈ​ജീ​രി​യ(4,66,000) ര​ണ്ടാം​സ്ഥാ​ന​ത്താ​ണ്.​


പാ​ക്കി​സ്ഥാ​ൻ (3,30,000), ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ(2,33,000) എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണു ശി​ശു​മ​ര​ണ​നി​ര​ക്കി​ൽ മു​ന്നി​ലു​ള്ള​ത്. 2016ൽ ​​ഇ​​ന്ത്യ​​യി​​ൽ 8.67 ല​​ക്ഷം ശി​​ശു​​ക്ക​​ളാ​​ണു മ​​രി​​ച്ച​​ത്. ഒ​​രു വ​​ർ​​ഷം​​കൊ​​ണ്ട് ശി​​ശു​​മ​​ര​​ണം 65,000 കു​​റ​​ഞ്ഞു. 2016ൽ ​​ശി​​ശു​​മ​​ര​​ണ​​നി​​ര​​ക്ക് ആ​​യി​​ര​​ത്തി​​ന് 44 ആ​​യി​​രു​​ന്നു. 2017ൽ ​​ഇ​​ന്ത്യ​​യി​​ൽ അ​​ഞ്ചു വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള ശി​​ശു​​ക്ക​​ളു​​ടെ മ​​ര​​ണ​​നി​​ര​​ക്ക് ആ​​ൺ​​കു​​ട്ടി​​ക​​ളി​​ൽ ആ​​യി​​ര​​ത്തി​​ന് 39ഉം ​​പെ​​ൺ​​കു​​ട്ടി​​ക​​ളി​​ൽ ആ​​യി​​ര​​ത്തി​​ന് 40ഉം ​​ആ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.