മെഡിക്കൽ കൗൺസിലിന്‍റെ പ്രവർത്തനം നന്ദൻ നിലേക്കനി നിരീക്ഷിക്കും
മെഡിക്കൽ കൗൺസിലിന്‍റെ പ്രവർത്തനം നന്ദൻ നിലേക്കനി നിരീക്ഷിക്കും
Wednesday, September 19, 2018 11:30 PM IST
ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ അ​ഫി​ലി​യേ​ഷ​ൻ ന​ൽ​കു​ന്ന​ത് അ​ട​ക്ക​മു​ള്ള, മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ഇ​ൻ​ഫോ​സി​സ് സ്ഥാ​പ​ക​രി​ൽ ഒ​രാ​ളാ​യ ന​ന്ദ​ൻ നി​ലേ​ക്ക​നി​യെ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ചു. തൊ​ടു​പു​ഴ അ​ൽ അ​സ​ർ, വ​യ​നാ​ട് ഡി​എം, അ​ടൂ​ർ മൗ​ണ്ട് സി​യോ​ൻ എ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ അ​ഫി​ലി​യേ​ഷ​ൻ സം​ബ​ന്ധി​ച്ച കേ​സ് പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്ഡെ, എ​ൽ. നാ​ഗേ​ശ്വ​ർ റാ​വു എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​ന്‍റേ​താ​ണു ന​ട​പ​ടി. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ലി​നെ അ​മി​ക്ക​സ് ക്യൂ​റി​യാ​യി കോ​ട​തി നി​യോ​ഗി​ച്ചു.


പ​തി​ന​ഞ്ചു ദി​വ​സ​ത്തി​ന​കം മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും ന​ന്ദ​ൻ നി​ലേ​ക്ക​നി​യും യോ​ഗം ചേ​ര​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ നി​ലേ​ക്ക​നി​ക്കു ടാ​റ്റ ക​ണ്‍സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ് അ​ട​ക്ക​മു​ള്ള ക​ന്പ​നി​ക​ളു​ടെ സ​ഹാ​യം തേ​ടാം. കോ​ള​ജു​ക​ളു​ടെ പ​രി​ശോ​ധ​ന വേ​ള​യി​ൽ ന​ട​ക്കു​ന്ന ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യാ​ൻ വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സാ​ധ്യ​ത കൂ​ടി പ​രി​ശോ​ധി​ക്കാ​നാ​ണ് ന​ന്ദ​ൻ നി​ലേ​ക്ക​നി​യെ നി​യോ​ഗി​ച്ച​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.