സിആർപിഎഫ് ക്യാന്പിൽ ആക്രമണം; ജവാനു വീരമൃത്യു
സിആർപിഎഫ് ക്യാന്പിൽ ആക്രമണം; ജവാനു വീരമൃത്യു
Monday, November 19, 2018 12:43 AM IST
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ പു​​ൽ​​വാ​​മ​​യി​​ൽ സി​​ആ​​ർ​​പി​​എ​​ഫ് ക്യാ​​ന്പി​​നു നേ​​ർ​​ക്കു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ സി​​ആ​​ർ​​പി​​എ​​ഫ് ഹെ ഡ്കോൺസ്റ്റബിൾ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. കാ​​ക​​പോ​​റ​​യി​​ൽ പു​​തി​​യ​​താ​​യി സ്ഥാ​​പി​​ച്ച ക്യാ​​ന്പി​​നു നേ​​ർ​​ക്ക് ഭീ​​ക​​ര​​ർ ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. ച​​ന്ദ്രി​​ക പ്ര​​സാ​​ദ് ആ​​ണു വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. പ​​രി​​ക്കേ​​റ്റ ഇ​​ദ്ദേ​​ഹ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചു. ര​​ണ്ടു ജ​​വാ​​ന്മാ​​ർ​​ക്കും പ​​രി​​ക്കേ​​റ്റു. പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​യി​​രു​​ന്നു സി​​ആ​​ർ​​പി​​എ​​ഫി​​ന്‍റെ പു​​തി​​യ ക്യാ​​ന്പ് ആ​​രം​​ഭി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.