ഹൈദരാബാദിൽ സ്വാധീനമുറപ്പിച്ച് ഉവൈസിയുടെ പാർട്ടി
ഹൈദരാബാദിൽ സ്വാധീനമുറപ്പിച്ച് ഉവൈസിയുടെ പാർട്ടി
Wednesday, December 12, 2018 1:24 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യു​​ടെ ത​​ല​​സ്ഥാ​​ന​​മാ​​യ ഹൈ​​ദ​​രാ​​ബാ​​ദി​​ൽ അ​​സാ​​ദു​​ദീ​​ൻ ഉ​​വൈ​​സി ന​​യി​​ക്കു​​ന്ന മ​​ജ്‌​​ലി​​സ്-​​ഇ- ഇ​​ത്തേ​​ഹാ​​ദു​​ൽ മു​​സ്‌​​ലി​​മീ​​ൻ(​​എം​​ഐ​​എം) സ്വാ​​ധീ​​നം നി​​ല​​നി​​ർ​​ത്തി. ന​​ഗ​​ര​​ത്തി​​ലെ എ​​ട്ടു സീ​​റ്റു​​ക​​ളി​​ൽ മ​​ത്സ​​രി​​ച്ച എം​​ഐ​​എം ഏ​​ഴു സീ​​റ്റ് നേ​​ടി. ഏ​​ഴു പേ​​രും സി​​റ്റിം​​ഗ് എം​​എ​​ൽ​​എ​​മാ​​യി​​രു​​ന്നു. ഇ​​തി​​ൽ അ​​സാ​​ദു​​ദീ​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ അ​​ക്ബ​​റു​​ദ്ദീ​​നും ഉ​​ൾ​​പ്പെ​​ടു​​ന്നു. 2009ലാ​​ണ് എം​​ഐ​​എം ഏ​​ഴു സീ​​റ്റു​​ക​​ളി​​ൽ വി​​ജ​​യി​​ക്കു​​ന്ന​​ത്. 2014ലും ​​പാ​​ർ​​ട്ടി ഏ​​ഴു സീ​​റ്റ് വി​​ജ​​യം ആ​​വ​​ർ​​ത്തി​​ച്ചു.

ച​​ന്ദ്ര​​യാ​​ൻ​​ഗു​​ട്ട മ​​ണ്ഡ​​ല​​ത്തി​​ൽ 1999 മു​​ത​​ൽ മ​​ത്സ​​രി​​ക്കു​​ന്ന അ​​ക്ബ​​റു​​ദ്ദീ​​ൻ തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം ജ​​യ​​മാ​​ണു നേ​​ടി​​യ​​ത്. ഇ​​ത്ത​​വ​​ണ 80,263 വോ​​ട്ടാ​​ണ് അ​​ക്ബ​​റു​​ദ്ദീ​​ന്‍റെ ഭൂ​​രി​​പ​​ക്ഷം. ബ​​ഹാ​​ദു​​ർ​​പു​​ര​​യി​​ൽ എം​​ഐ​​എം സ്ഥാ​​നാ​​ർ​​ഥി മു​​ഹ​​മ്മ​​ദ് മൗ​​സം ഖാ​​ൻ വി​​ജ​​യി​​ച്ച​​ത് 82,518 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​നാ​​ണ്.


രാ​​ജേ​​ന്ദ്ര​​ന​​ഗ​​ർ മ​​ണ്ഡ​​ല​​ത്തി​​ൽ മാ​​ത്ര​​മാ​​ണു എം​​ഐ​​എം തോ​​റ്റ​​ത്. തെ​​ലു​​ങ്കാ​​ന​​യി​​ലെ മ​​റ്റു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ​​ല്ലാം ടി​​ആ​​ർ​​എ​​സി​​നെ​​യാ​​ണ് ഒ​​വൈ​​സി​​യു​​ടെ പാ​​ർ​​ട്ടി പി​​ന്തു​​ണ​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.