മോദിയെ വിമർശിച്ചതിനു ജയിലിലായ മാധ്യമപ്രവർത്തകനു രാഹുലിന്‍റെ കത്ത്
Monday, January 21, 2019 12:32 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ർ​ശി​ച്ച​തി​നു ജ​യി​ലി​ല​ട​യ്ക്ക​പ്പെ​ട്ട മ​ണി​പ്പൂ​രി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ത്ത്. ന​രേ​ന്ദ്ര മോ​ദി​യേ​യും മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സിം​ഗി​നെ​യും വി​മ​ർ​ശി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ട്ട​തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കി​ഷോ​ർ ച​ന്ദ്ര വാ​ങ്ഗേ​മി​നാ​ണ് രാ​ഹു​ൽ ക​ത്ത​യ​ച്ച​ത്.

ഭി​ന്നാ​ഭി​പ്രാ​യ​ക്കാ​രെ നി​ശ​ബ്ദ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ മ​റ്റൊ​രു ശ്ര​മ​മാ​ണു കി​ഷോ​ർ ച​ന്ദ്ര​യു​ടെ അ​റ​സ്റ്റെ​ന്നു രാ​ഹു​ൽ​ഗാ​ന്ധി കു​റി​ച്ചു. ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ബി​ജെ​പി സ​ർ​ക്കാ​ർ മ​ണി​പ്പൂ​രി​ലെ ജ​ന​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളെ ച​വി​ട്ടി​മെ​തി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യെ​ന്ന ആ​ശ​യ​ത്തെ മാ​ത്ര​മ​ല്ല തെ​റ്റാ​യ ന​യ​ങ്ങ​ൾ​ക്കെ​തി​രേ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന എ​ല്ലാ​വ​രെ​യും ത​ക​ർ​ക്കാ​ൻ ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.


മ​ണി​പ്പൂ​രി​ൽ ബി​ജെ​പി ഝാ​ൻ​സി റാ​ണി ല​ക്ഷ്മി​ഭാ​യി​യു​ടെ ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​തി​നെ​തി​രെ​യാ​ണ് കി​ഷോ​ർ ച​ന്ദ്ര ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​ത്. മ​ണി​പ്പൂ​ർ ദേ​ശീ​യ​ത​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത പ​രി​പാ​ടി​യാ​ണ​തെ​ന്നും സ​ർ​ക്കാ​ർ മോ​ദി​യു​ടെ​യും ഹി​ന്ദു​ത്വ​ത്തി​ന്‍റെ​യും ക​ളി​പ്പാ​വ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നുമെന്നായിര ുന്നു കി​ഷോ​റി​ന്‍റെ വി​മ​ർ​ശ​നം.
ഇ​തേത്തുട​ർ​ന്ന് ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.